മൂവാറ്റുപുഴ വാളകം കുന്നക്കാൽ അരുളിമംഗലം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. അസം നാഗവൺ കക്കാട്ടി ഗാവോൺ സ്വദേശിയായ റസിദുൽ ഹഖ് (22) ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ നേരത്തെ തന്നെ നിലവിലുണ്ട്.
കേസന്വേഷണത്തിനായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ സി.ആർ.രഞ്ജുമോൾ, ഷിബു മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.പി.സതീഷ്, ശ്രീജു രാജൻ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.
പ്രതിയെ പിടികൂടിയ ശേഷം കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

