പന്തളം ∙ അമൃത് പദ്ധതിയിൽ ശുചീകരണം നടപ്പാക്കിയ മുട്ടാർ നീർച്ചാലിൽ കുട്ടവഞ്ചി സവാരിയും സ്പീഡ് ബോട്ട് യാത്രയും മാലിന്യം തള്ളാതിരിക്കാൻ ക്യാമറയും സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല. നടപടികൾ വൈകുന്നതിനാൽ നീർച്ചാൽ വീണ്ടും പഴയ സ്ഥിതിയിലേക്കു മാറുകയാണ്. പല ഭാഗങ്ങളിലും മാലിന്യം തള്ളുന്നുണ്ട്.
പോളയും വ്യാപകമായി വളർന്നു. അമൃത് പദ്ധതിയിൽ 31.7 ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കിയ ശുചീകരണം നീർച്ചാലിനു പുതുജീവൻ നൽകിയിരുന്നതാണ്. ചാലിൽ നിന്നു ടൺ കണക്കിനു മാലിന്യമാണു നീക്കിയത്. പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരളയ്ക്കു കൈമാറുകയും ചെയ്തിരുന്നു.
ചാലിലേക്കു മാലിന്യം തള്ളാതിരിക്കാൻ സംരക്ഷണവേലിയും വിവിധ സ്ഥലങ്ങളിലായി 12 ക്യാമറകളും സ്ഥാപിക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.
2 മാസം പിന്നിടുമ്പോഴും ഇക്കാര്യത്തിൽ നടപടികൾ വൈകുകയാണ്. ഇതോടെയാണു പല ഭാഗങ്ങളിലും മാലിന്യം തള്ളലും തുടങ്ങിയത്.
വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താനാണു കുട്ടവഞ്ചി ഉൾപ്പെടെ പരിഗണിച്ചത്. കെഎസ്ആർടിസി സ്റ്റാൻഡിനോട് ചേർന്ന വിസ്തൃതമായ ഭാഗമാണ് ഇതിനായി കണ്ടെത്തിയത്. എന്നാൽ, ഈ ഭാഗത്ത് തന്നെ മാലിന്യം തള്ളൽ തുടങ്ങിയിട്ടുണ്ട്. വ്യാപകമായി പോളയും വളർന്നു.
ഇതോടെ, ശുചീകരിച്ച നീർച്ചാലിൽ വീണ്ടും മാലിന്യം നിറയുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

