ചെറുതോണി∙ ഇടുക്കി വോളിബോൾ അക്കാദമിയിൽ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. 1.50 കോടി രൂപ ചെലവിലാണ് ഇടുക്കി വോളിബോൾ അക്കാദമിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
വുഡൻ കോർട്ട്, ഇൻഡോർ കോർട്ട്, ഓപ്പൺ കോർട്ട്, അക്കാദമി ഹോസ്റ്റൽ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. നിലവിൽ 24 കുട്ടികൾ വോളിബോൾ അക്കാദമിയിൽ പഠിക്കുന്നു.
ഇടുക്കി വോളിബോൾ അക്കാദമി അങ്കണത്തിൽ ചേർന്ന യോഗത്തിൽ മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പ്രഭാ തങ്കച്ചൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.എ.ഷാജിമോൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

