ചാലക്കുടി ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി മണ്ഡല, മകരവിളക്ക് കാലയളവിൽ ശബരിമല സ്പെഷൽ സർവീസ് (ഗ്രൂപ്പ് ബുക്കിങ് മാത്രം) നടത്തും. പമ്പ വരെ നേരിട്ടു ബസിൽ പോകാനും പമ്പയിൽ ഫ്രഷ് ആകാനും ലഗേജുകൾ സൂക്ഷിക്കാനുമുള്ള സൗകര്യം ഉണ്ടാകും. സന്നിധാനത്ത് അപ്പം, അരവണ തുടങ്ങിയ പ്രസാദം വാങ്ങുന്നതിനായി ബിടിസി കോഓർഡിനേറ്റർമാരുടെ സഹായം ലഭിക്കും.
വെർച്വൽ ക്യൂ സൗകര്യവും ഒരുക്കും.
ഗ്രൂപ്പ് ബുക്കിങ്ങിന് ആകർഷകമായ കമ്മിഷനും ലഭിക്കും. 14ന് രാത്രി 9നു പുറപ്പെട്ടു 17നു പുലർച്ചെ തിരിച്ചെത്തുന്ന വയനാട് ട്രിപ്, 30ന് 4 മണിക്കൂർ നേരം ആഡംബര ക്രൂസ് വെസ്സലിൽ ഉൾക്കടലിലേക്കു പോകുന്ന ട്രിപ്, ചതുരംഗപ്പാറ, നെല്ലിയാമ്പതി, ഇല്ലിക്കൽ കല്ല് മുതലായ ട്രിപ്പുകളും നവംബർ മാസത്തിൽ ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഉണ്ടാകും.
ഫോൺ: 9072897803, 9188938529. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

