റാന്നി ∙ കമ്പനിക്കു കരാർ തുകയെല്ലാം കൊടുത്താൽ പാതയുടെ 5 വർഷത്തെ പരിപാലനം ആരു നടത്തും? കെഎസ്ടിപി പൊൻകുന്നം ഡിവിഷന് ഇതേപറ്റി വ്യക്തതയില്ല. കോന്നി–പ്ലാച്ചേരി പാതയുടെ പരിപാലനമാണ് പൊല്ലാപ്പിലായത്.
പുനലൂർ–മൂവാറ്റുപുഴ പാതയുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിൽ നവീകരണം നടത്തുന്നതിന് 279 കോടി രൂപയ്ക്കു കരാർ നൽകി. ഇതിന്റെ അധിക തുകയായ 39 കോടി രൂപ അടക്കം 318 കോടി രൂപ കരാർ കമ്പനിക്കു പൂർണമായി നൽകി.
സാധാരണ പരിപാലന തുക ഓരോ വർഷവും പിന്നിടുമ്പോഴാണ് നൽകുന്നത്.
എന്നാൽ ഇവിടെ പരിപാലന കാലാവധി ബാക്കി നിൽക്കെ കരാർ പ്രകാരമുള്ള തുകയെല്ലാം നൽകിയെന്നാണ് കെഎസ്ടിപി പറയുന്നത്. ഇതാണു പരിപാലനത്തെ ബാധിച്ചത്. പാതയിലെ പ്രധാന കവലകളിലും ടൗണുകളിലും കൈവരികളോടു കൂടിയ നടപ്പാതകൾ പണിതിരുന്നു.
വാഹനങ്ങളിടിച്ചു ഇട്ടിയപ്പാറ ടൗണിൽ അടക്കം കൈവരികൾ തകർന്നിട്ടുണ്ട്. അവയൊന്നും പുനരുദ്ധരിച്ചില്ല.
പെയിന്റ് പൂശി മോടിയാക്കാത്തതു മൂലം തുരുമ്പിച്ച കൈവരികൾ ദ്രവിച്ച് ഒടിയുകയാണ്.
അടുത്തിടെ ഇട്ടിയപ്പാറ സെൻട്രൽ ജംക്ഷനിൽ മാത്രം മഴവെള്ളം തൂകുന്നതു പോലെ പെയ്ന്റ് പൂശിയിരുന്നു. പണിക്കാർ മടങ്ങും മുൻപേ അതു നശിക്കുകയും ചെയ്തു. ബാക്കി ഭാഗങ്ങളിലെ കൈവരികളുടെ പൈപ്പുകൾ പുറമേ കാണാത്ത വിധം ചെളി നിറഞ്ഞിരിക്കുന്നു.
ഇതേ കാഴ്ചയാണ് വാഹനങ്ങളിടിച്ചു തകർന്ന വിളക്കുകാലുകൾക്കുമുള്ളത്. അവ പുനഃസ്ഥാപിച്ചിട്ടില്ല.
വാഹനങ്ങൾ വശം ചേർത്താൽ ഓടകളിലിട്ട റെഡിമെയ്ഡ് സ്ലാബുകൾ തുടരെ ഒടിയുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

