ചടയമംഗലം∙ എല്ലാവരും വാഗ്ദാനം നൽകിയ ആധുനിക സ്റ്റേഡിയം യാഥാർഥ്യമാകുമോ എന്ന ചോദ്യമാണ് നാട്ടുകാർക്ക്. 30 വർഷത്തിലധികമായി ഉയരുന്ന ആവശ്യമാണിത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സ്റ്റേഡിയം നവീകരിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ അനുവദിച്ചു. എംഎൽഎയുടെയും സ്പോർട്സ് കൗൺസിലിന്റെയും ഫണ്ടായിരുന്നു.
പക്ഷേ പണി പൂർത്തിയാക്കിയില്ല. സ്റ്റേഡിയത്തിൽ നിന്നു മാറ്റിയ മണ്ണ് കടത്തി കൊണ്ടു പോയെന്ന് ആരോപണം ഉയർന്നതോടെ പണി നിലച്ചു.
കൂട്ടിയിട്ടിരുന്ന ബാക്കി മണ്ണ് ഉൾപ്പെടെ കാട് മൂടി. 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു പഞ്ചായത്ത് നേരത്തെ നിർമിച്ച ഗാലറിയും കാട് മൂടി കിടക്കുകയാണ്.
ഗവ.എംജി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തു വയൽ വാങ്ങി മണ്ണിട്ട് നികത്തിയതാണ് സ്റ്റേഡിയത്തിനുള്ള സ്ഥലം.
ഫുട്ബോൾ താരം അജയന്റെ ഉൾപ്പെടെ നാടാണ് ചടയമംഗലം. സ്കൂൾ ഗ്രൗണ്ടിലും വയലുകളിലും ആണ് കായികതാരങ്ങളുടെ ഇപ്പോഴത്തെ പരിശീലനം.
ഓരോ തവണയും പഞ്ചായത്ത് ഭരണ സമിതികൾ അധികാരത്തിൽ വരുമ്പോഴെല്ലാം സ്റ്റേഡിയം നവീകരണം മുഖ്യ അജണ്ടയാണ്. പക്ഷേ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുമ്പോഴും നവീകരണം വാഗ്ദാനത്തിൽ മാത്രം ഒതുങ്ങും.
വർഷങ്ങളായി എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്തിൽ. ഇത്തവണയും പുതിയ എൽഡിഎഫ് ഭരണ സമിതിയോട് നാട്ടുകാരുടെ ചോദ്യം വീണ്ടും ഉയരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

