അനധികൃത സ്വത്ത് സമ്പാദന കേസില് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ടോമിന് ജെ തച്ചങ്കരി പൂജപ്പുര സെന്ട്രല് ജയിലില് നിന്ന് മോചിതനായി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. നാല് വര്ഷത്തെ തടവും 30 ലക്ഷം രൂപ പിഴയുമാണ് അദ്ദേഹത്തിന് വിജിലന്സ് കോടതി വിധിച്ചിരുന്ന ശിക്ഷ.
ഈ ശിക്ഷാവിധിയാണ് ഹൈക്കോടതി പിന്നീട് മരവിപ്പിച്ചത്. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമാണ് ഹൈക്കോടതിയുടെ പ്രധാന ഉപാധികള്.
കഴിഞ്ഞ സെപ്റ്റംബര് 18 മുതല് പൂജപ്പുര സെന്ട്രല് ജയിലില് കഴിയുകയായിരുന്നു അദ്ദേഹം. അനുകൂല ഉത്തരവ് പുറത്തുവന്നതിനെത്തുടര്ന്ന് രാത്രി 8.50-ഓടെയാണ് അദ്ദേഹം ജയില് മോചിതനായത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും കുടുംബപരമായി ലഭിച്ച സ്വത്തും വാടക വരുമാനവുമാണ് തനിക്ക് ഉള്ളതെന്നുമാണ് ടോമിന് ജെ തച്ചങ്കരി ഹൈക്കോടതിയില് ആവര്ത്തിച്ചത്. എന്നാല്, അദ്ദേഹത്തിന്റെ അപ്പീലിനെ സര്ക്കാര് കോടതിയില് ശക്തമായി എതിര്ത്തിരുന്നു.
പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്കുമെന്നായിരുന്നു സര്ക്കാരിന്റെ പ്രധാന വാദം. 2003 ജനുവരി ഒന്ന് മുതല് 2007 ജൂലായ് നാല് വരെയുള്ള കാലയളവില് ഐ.ജിയായിരിക്കേ 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലന്സ് കേസ്.
ആലപ്പുഴ സ്വദേശി കെ.സി. കുരുവിള ആരംഭിച്ച നിയമപോരാട്ടം പിന്നീട് അദ്ദേഹത്തിന്റെ മകനായ ബോബി കുരുവിള മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തില് ആദ്യമായാണ് ഒരു മുന് ഡി.ജി.പി. അഴിമതിക്കേസില് ജയില് ശിക്ഷ അനുഭവിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

