തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമായ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്നും നാളെയും മുഴുവൻ ജില്ലകളിലും മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്.
മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ട് ജാഗ്രത തുടരും.
വടക്കുകിഴക്കൻ മൺസൂൺ കാറ്റിന്റെ സ്വാധീനഫലമായി ഒക്ടോബർ പകുതിയോടെയാണ് കേരളത്തിൽ തുലാവർഷ മഴയ്ക്ക് തുടക്കമായത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

