വണ്ടിത്താവളം ∙ നന്ദിയോട് ചെട്ടിയാർചള്ള വരെയുള്ള മോതിരപ്പാറ ബ്രാഞ്ച് കനാലിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിനീക്കം ചെയ്തതിനെ തുടർന്ന് കനാലിന്റെ ഉൾവശവും പാർശ്വഭിത്തിയും തകർന്നതായി പരാതി. മോതിരപ്പാറ ബ്രാഞ്ചുകനാലിൽ ജലസേചന വകുപ്പ് കൃഷിക്കാവശ്യമായ കനാൽ വെള്ളം ലഭ്യമാക്കുന്നതിനായി കനാലിന്റെ ഇരുവശവും വൃത്തിയാക്കുകയാണ്. ഒന്നര മീറ്റർ മാത്രം വീതിയുള്ള കനാലിലാണ് മണ്ണുമാന്തിയന്ത്രം ഇറക്കിയിരിക്കുന്നത്.
പല ഭാഗത്തും കനാലിന്റെ അടിത്തട്ടിലെ സിമന്റ് പ്ലാസ്റ്ററും, വശങ്ങും തകർത്തിരിക്കുകയാണ്.
കാർഷിക ആവശ്യത്തിന് വെള്ളം തുറന്നുവിടുമ്പോൾ ജല ചോർച്ചയുണ്ടായി കൃഷിയിടങ്ങളിൽ വെള്ളം എത്തുന്നില്ലെന്ന കർഷകരുടെ നിരന്തര ആവശ്യത്തിനെത്തുടർന്നാണ് 3 വർഷം മുൻപ് കനാൽ പാർശ്വഭിത്തിയും ഉൾവശവും അറ്റകുറ്റപ്പണി നടത്തി നവീകരിച്ചത്. അശാസ്ത്രീയമായ അറ്റകുറ്റപ്പണിക്കെതിരെ കർശന നടപടി എടുക്കണമെന്ന് പതിക്കാട്ടു ചള്ള പാടശേഖര സമിതി സെക്രട്ടറി കെ.സേതു മാധവൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

