കേരള മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കട്ടപ്പന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം 6 വരെയാണ് ഗതാഗത ക്രമീകരണങ്ങൾ ബാധകമാക്കിയിരിക്കുന്നത്.
പൊതുജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ നടപടി. യാത്രാ തിരിച്ചുവിടലുകളുടെ വിവരങ്ങൾ താഴെ പറയുന്നതാണ്: * ഇടുക്കി ഭാഗത്തു നിന്ന് ഏലപ്പാറ മേഖലയിലേക്ക് സഞ്ചരിക്കേണ്ട
ചെറുവാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് തൊവരയാർ ബൈപാസ് വഴി കടന്നുപോകണം.
* വലിയ വാഹനങ്ങൾ ഇടുക്കിക്കവലയിൽ നിന്നു വലത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.
* ഇടുക്കി ഭാഗത്തു നിന്നു നെടുങ്കണ്ടം മേഖലയിലേക്കും നഗരത്തിലേക്കും എത്തുന്ന വാഹനങ്ങൾ കെഎസ്ആർടിസി ഡിപ്പോ ജംക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വെട്ടിക്കുഴക്കവല-പേഴുംകവല-എസ്എൻ ജംക്ഷൻ-ഇടശേരി ജംക്ഷൻ വഴി പോകണം.
* ഇരട്ടയാർ ഭാഗത്തു നിന്നു നഗരത്തിലേക്ക് വരുന്ന വാഹനങ്ങളും വെട്ടിക്കുഴക്കവലയിൽ നിന്ന് ഇതേ റൂട്ടിൽ ഇടശേരി ജംക്ഷൻ വഴി പോകേണ്ടതാണ്.
* പുളിയൻമല ഭാഗത്തു നിന്ന് ഇടുക്കി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടശേരി ജംക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എസ്എൻ ജംക്ഷൻ-പേഴുംകവല-വെട്ടിക്കുഴക്കവല-കെഎസ്ആർടിസി ജംക്ഷൻ വഴി സഞ്ചരിക്കണം.
* പുളിയൻമല ഭാഗത്തു നിന്ന് ഏലപ്പാറ മേഖലയിലേക്കുള്ള വാഹനങ്ങൾ പാറക്കടവ് ബൈപാസിലൂടെ പള്ളിക്കവല-സ്കൂൾക്കവല വഴി പോകണം.
* ഏലപ്പാറയിൽ നിന്ന് നഗരത്തിലേക്കും നെടുങ്കണ്ടം മേഖലയിലേക്കുമുള്ള വാഹനങ്ങൾ സ്കൂൾക്കവലയിൽ നിന്ന് പള്ളിക്കവല വഴി പാറക്കടവ് ബൈപാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
ചടങ്ങിൽ പങ്കെടുക്കാനായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നഗരസഭാ കാര്യാലയത്തിനു മുൻവശത്തെ ഗ്രൗണ്ടും സെന്റ് ജോർജ് എച്ച്എസ്എസിന്റെ ഗ്രൗണ്ടും സജ്ജീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

