കോഴിക്കോട്∙ ശശി തരൂർ, അരുന്ധതി റോയ്, ആനന്ദ് നീലകണ്ഠൻ, ജീത് തയ്യിൽ, മനു എസ്. പിള്ള… മലയാളത്തിൽ വേരുകളുറപ്പിച്ച് പാൻ ഇന്ത്യൻ എഴുത്തുകാരായി ആസ്വാദക മനസ്സ് കീഴടക്കിയവർ ഏറെ.
സാഹിത്യത്തിൽ അത്തരമൊരു പാൻ ഇന്ത്യൻ ഭൂമിക കീഴടക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാരനാണോ നിങ്ങൾ? എങ്കിൽ എഴുത്തിന്റെ ടെക്നിക്കുകൾ പങ്കുവയ്ക്കാൻ ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ ആനന്ദ് നീലകണ്ഠൻ എത്തുന്നു– മലയാള മനോരമ ഹോർത്തൂസിലൂടെ.
നവംബർ 8നു മലയാള മനോരമ നടക്കാവ് ഓഫിസിൽ നടത്തുന്ന ഹോർത്തൂസ് കോലായ ചർച്ചയിൽ ആനന്ദ് നീലകണ്ഠൻ സംവദിക്കാനെത്തും. ഹൈസ്കൂൾ തലം മുതലുള്ള വിദ്യാർഥികൾക്കും യുവ എഴുത്തുകാർക്കും സംവാദത്തിൽ പങ്കെടുക്കാം.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയുടെ സഹകരണത്തോടെയാണു പരിപാടി.
എഴുത്തിലെ ബഹുമുഖ പ്രതിഭ
ഇന്ത്യയിൽ ഏറ്റവും അധികം വായനക്കാരുള്ള ഇംഗ്ലിഷ് എഴുത്തുകാരിൽ പ്രമുഖനാണു തൃപ്പൂണിത്തുറ സ്വദേശിയും മുംബൈ നിവാസിയുമായ ആനന്ദ് നീലകണ്ഠൻ. ബാഹുബലി സിനിമയിൽ കാണിക്കുന്ന കാലഘട്ടത്തിന്റെ പൂർവകഥ പറയുന്ന നോവൽ പരമ്പരയിലെ 3 പുസ്തകങ്ങൾ അടക്കം ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്.
13 ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
തിരക്കഥാകൃത്ത്, കോളമിസ്റ്റ്, കാർട്ടൂണിസ്റ്റ്, മോട്ടിവേഷനൽ സ്പീക്കർ എന്നീ നിലകളിലും പ്രശസ്തനാണ്. എഴുത്തിന്റെ വഴിയിലെ അനുഭവങ്ങൾ, സൂക്ഷ്മത, കരിയർ എന്ന നിലയിൽ എഴുത്തിന്റെ സാധ്യതകൾ തുടങ്ങിയവ ആനന്ദ് നീനലകണ്ഠൻ പങ്കുവയ്ക്കും.
പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകും.
കഥ പറഞ്ഞ് സമ്മാനം നേടാം
ഹോർത്തൂസ് സാഹിത്യചർച്ചയോടനുബന്ധിച്ചു ‘കഥ പറയൽ മത്സരം’ സംഘടിപ്പിക്കുന്നു. ‘ഹോർത്തൂസ് രാത്രിയിൽ…’ എന്ന വിഷയത്തിൽ നിങ്ങളുടെ മനസ്സിൽ ഒരു കഥയുണ്ടോ? ആ കഥ കേൾവിക്കാരെ കയ്യിലെടുക്കും വിധം പറയാനുള്ള കഴിവുണ്ടോ? എങ്കിൽ കഥ പറയൽ മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം.
ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000, 1000 രൂപ വീതം സമ്മാനമുണ്ട്.
∙ കഥാമത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല. ∙ ‘ഹോർത്തൂസ് രാത്രിയിൽ…’ എന്ന വിഷയത്തിൽ സ്വന്തമായി തയാറാക്കിയ കഥയായിരിക്കണം.
∙ കഥ പറയേണ്ടത് മലയാളത്തിലാണ്. നോക്കി വായിക്കാം.
∙ കഥ പറയുമ്പോൾ പരമാവധി 3 മിനിറ്റിനുള്ളിൽ ഒതുക്കണം ∙ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം, നമ്പർ: 0495 2367522 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

