പാലക്കാട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾക്ക് തിരിച്ചടി. കേസിലെ രണ്ടാം പ്രതിയായ അഷ്റഫ് മൗലവി അടക്കം മൂന്നുപേരുടെ ജാമ്യാപേക്ഷയാണ് കേരള ഹൈക്കോടതി തള്ളിയത്.
19-ാം പ്രതി അബ്ദുൽ ഖാദർ, 20-ാം പ്രതി ഫിറോസ് എന്നിവരാണ് ജാമ്യം നിഷേധിക്കപ്പെട്ട മറ്റ് പ്രതികൾ.
കേസിൽ യു.എ.പി.എ (UAPA) ചുമത്തിയിരിക്കുന്നതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് പ്രധാന തടസ്സമായത്. ദീർഘകാലം കസ്റ്റഡിയിൽ കഴിഞ്ഞു എന്നത് മാത്രം ജാമ്യം അനുവദിക്കുന്നതിനുള്ള പര്യാപ്തമായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
പ്രതികൾക്ക് കൃത്യത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന പ്രത്യേക വിചാരണക്കോടതിയുടെ കണ്ടെത്തലിൽ ഇടപെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

