കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ നിലപാടുകളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ‘സുപ്രഭാതം’ പത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനെതിരെ സമസ്തയ്ക്കുള്ളിൽത്തന്നെ ശക്തമായ എതിർപ്പ് രൂപപ്പെടുന്നു.
മുഖപ്രസംഗത്തിന് പിന്നിൽ ലീഗ് വിരുദ്ധ വിഭാഗമാണെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി സമസ്തയെ ഉപയോഗപ്പെടുത്തരുതെന്ന് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
കാന്തപുരം പോലും ഉപയോഗിക്കാത്ത തരത്തിലുള്ള കടുത്ത വാക്കുകൾ മുഖപ്രസംഗത്തിൽ പ്രയോഗിച്ചതിന് പിന്നിൽ ലീഗ് വിരുദ്ധ ലോബിയാണെന്നാണ് വിമർശനം. കാന്തപുരത്തെ മുൻനിർത്തി ലീഗിനെയും സർക്കാരിനെയുമാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും രാഷ്ട്രീയ പോരുകളിൽ സമസ്തയെ കരുവാക്കരുതെന്നും നേതാക്കൾ വ്യക്തമാക്കി.
“മര്യാദയ്ക്ക് സംസാരിക്കണം” എന്ന തലക്കെട്ടോടെയായിരുന്നു വി.ഡി. സതീശനെതിരായ സുപ്രഭാതം എഡിറ്റോറിയൽ പുറത്തുവന്നത്.
ചേന്തി അനിലിനോട് കയർത്ത് മുഖ്യമന്ത്രി പ്രയോഗിച്ച വാക്കുകൾ ചൂണ്ടിക്കാണിച്ചും മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയും മുഖപ്രസംഗത്തിലൂടെ കടുത്ത വിമർശനമാണ് ഇ.കെ. സമസ്ത ഉന്നയിച്ചത്.
കുരുടൻ ആനയെ തൊട്ടതുപോലെയാണ് സമുദായത്തിനകത്ത് കാന്തപുരം ഉന്നയിച്ച വിഷയങ്ങളെ മുഖ്യമന്ത്രി വിമർശിച്ചതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത വി.ഡി.
സതീശനാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് വ്യക്തമാക്കിയതും പി.എം.
ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനവും എക്കമിട്ട് നിരത്തി, മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ശ്രമമാണ് സർക്കാരിന്റേതെന്നും സുപ്രഭാതം വിമർശിച്ചിരുന്നു. എന്നാൽ, കപ്പിനും ചുണ്ടിനുമിടയിൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട
രമേശ് ചെന്നിത്തലയെ സമരസപ്പെടലിന്റെ മഹാഗോപുരമെന്നാണ് മുഖപ്രസംഗത്തിൽ പ്രശംസിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

