കാലവര്‍ഷം ദുര്‍ബലമായതോടെ കേരളത്തില്‍ അന്തരീക്ഷ താപനില ഗണ്യമായി വര്‍ധിക്കുന്നു. സംസ്ഥാനത്ത് പലേടത്തും സാധാരണയിലും നാല് ഡിഗ്രി സെല്‍ഷ്യസ് വരെ അധിക ചൂടാണ് അനുഭവപ്പെടുന്നത്.
കൊല്ലം ജില്ലയിലെ പുനലൂര്‍ മേഖലയിലാണ് കഴിഞ്ഞദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇവിടെ താപനില 36.2 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു.
കോട്ടയം, പാലക്കാട്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലും താപനിലയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചൂട് കടുത്തതോടൊപ്പം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്.
വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ആവശ്യകത ഉയര്‍ന്നതിനാല്‍ പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി പവര്‍കട്ടും നിലവിലുണ്ട്. പീക് സമയങ്ങളില്‍ ഉപയോക്താക്കള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളിലും വൈകുന്നേരം ആറു മണിക്കും പന്ത്രണ്ടു മണിക്കും ഇടയില്‍ നിശ്ചിത സമയത്തേക്ക് വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. അതിനിടെ, കടുത്ത ചൂടിനിടയിലെ പവര്‍കട്ട് പൊതുജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം വൈറ്റില കെഎസ്ഇബി ഓഫീസില്‍ നാട്ടുകാര്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഓക്സിജന്‍ സപ്പോര്‍ട്ട് ആവശ്യമായ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായി.
തുടര്‍ന്ന് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനൊടുവിലാണ് നാട്ടുകാര്‍ സമവായത്തിലെത്തിയത്. വരും മൂന്നു ദിവസങ്ങളിലും സംസ്ഥാനത്ത് സമാനമായ രീതിയില്‍ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

