മണ്ണാർക്കാട് ∙ ന്യൂജനും ഹൈജീനുമാണ് തെങ്കര പുഞ്ചപ്പാടം വാർഡിലെ കുന്നുംപുറം അങ്കണവാടി. എസി ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് കുന്നുംപുറം അങ്കണവാടി സ്മാർട്ടായത്.
സ്ഥിരസമിതി അധ്യക്ഷനും വാർഡംഗവുമായ കെ.പി.ജഹീഫിന്റെ ആശയും ശ്രമവുമാണ് അങ്കണവാടി യാഥാർഥ്യമാക്കിയത്. കുട്ടികൾക്ക് കൈകഴുകാൻ പ്രത്യേകം വാഷ്ബെയ്സിനും നല്ല വൃത്തിയുള്ള ശുചിമുറിയും അതിമനോഹരമായ അടുക്കളയും ഉൾപ്പെടെ അങ്കണവാടിയുടെ കെട്ടും മട്ടും എല്ലാവരെയും ഞെട്ടിച്ചു.
ഓരോ കുട്ടിക്കും ഓരോ കസേരയും മേശയും കൂടി സജ്ജീകരിക്കാനുള്ള തയാറെടുപ്പിലാണ്. മഞ്ഞ പെയ്ന്റിൽ അങ്കണവാടി എന്നെഴുതുന്ന പരമ്പരാഗത രീതി വിട്ട് ബഹുവർണ നിറത്തിലാണ് അങ്കണവാടിയുടെ പേരെഴുതിയിട്ടുള്ളത്.
മറ്റു അങ്കണവാടികൾക്ക് എന്തുകൊണ്ടും മാതൃകയാക്കാവുന്ന നിർമിതി. ചുറ്റുമതിലും മുറ്റം കട്ടവിരിക്കലും പുരോഗമിക്കുകയാണ്.
സമീപത്തെ അഴുക്കു ചാൽ സ്ലാബ് മൂടുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. അങ്കണവാടിയും ചുറ്റുമതിലും അഴുക്കു ചാലും ഉൾപ്പെടെ 35 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിർമാണം നടത്തിയത്.
ഐസിഡിഎസ് രണ്ട് ലക്ഷവും എൻആർഇജിഎസ് എട്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷവും ബാക്കി തുക പഞ്ചായത്തുമാണ് അനുവദിച്ചത്.എസി സൗകര്യം പഞ്ചായത്തംഗം ജഹീഫാണ് നൽകിയത്. നീന്തൽക്കുളം കൂടി സജ്ജീകരിക്കാണമെന്നാണ് ആഗ്രഹമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ ജഹീഫ് പറഞ്ഞു.
പുതിയ അന്തരീക്ഷത്തിലുള്ള അങ്കണവാടിയിൽ കുട്ടികൾ ഹാപ്പിയാണെന്ന് അധ്യാപിക പി.റജീനയും സഹായി ആസ്യയും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

