ആഗോള സമ്പദ്മേഖലയെ മുൾമുനയിൽ നിർത്തി ഒന്നിച്ച് ആഞ്ഞടിക്കുന്നത് ഒട്ടേറെ വെല്ലുവിളികളാണ്. യുഎസിൽ ആമസോണും ആൽഫബെറ്റും ഇന്റലും ഉൾപ്പെടെ ടെക് ഭീമന്മാർ കൂട്ടത്തോടെ മോശം പ്രവർത്തനഫലം പുറത്തുവിട്ടതിനെ തുടർന്ന് ഓഹരി വിപണി കൂപ്പുകുത്തി.
ടെക് കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക് ചോരപ്പുഴയായി. നവംബർ ആദ്യം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമേൽ യുഎസ് വീണ്ടും ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങൾ ക്രൂഡോയിൽ വിലയെ വീണ്ടും കുതിപ്പിന്റെ പാതയിലാക്കി.
ഇസ്രയേലിൽ പ്രധാനമന്ത്രി പദത്തിൽ നെതന്യാഹുവിന്റെ ഭാവി തുലാസിലായതും എണ്ണവിലയെ ആടിയുലയ്ക്കുന്നു. വോട്ടെണ്ണൽ ഏറക്കുറെ അന്തിമഘട്ടത്തിലേക്ക് കടന്നപ്പോഴും കേവല ഭൂരിപക്ഷം ആർക്കും ഉറപ്പാക്കാനായിട്ടില്ല.
കാവൽ മുഖ്യമന്ത്രിയായി തുടരുന്ന നെതന്യാഹുവും ഇറാന് ഭീഷണിയാണെന്ന വിലയിരുത്തലും എണ്ണവിലയെ മേലോട്ട് നയിച്ചു. സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് ശമനമില്ലാത്തും ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിക്കുമെന്ന വിലയിരുത്തലാണ് വില കൂടാൻ കാരണം.
ഇന്നലെ ബാരലിന് 114 ഡോളറിലേക്ക് താഴ്ന്ന ബ്രെന്റ് ക്രൂഡ് വില ഇന്ന് 2.15% കയറി 117.3 ഡോളിലെത്തി. അമേരിക്കൻ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 2.57% മുന്നേറി 104.6 ഡോളറായി.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കാനും ഖത്തർ മുന്നോട്ടുവച്ച 7-ദിന സമാധാന പദ്ധതി പരിശോധിക്കുമെന്ന് ഇറാൻ പറഞ്ഞത് ആഗോളതലത്തിൽ വിപണികൾക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും നെതന്യാഹുവും ട്രംപും ആക്രമണനീക്കം നടത്തിയേക്കുമെന്ന ഭീതി വിപണികളെ അലട്ടുകയും ചെയ്യുന്നു.
ആക്രമണമുണ്ടായാൽ തിരിച്ചടിയെന്നോണം ഇറാൻ ഉന്നംവയ്ക്കുക ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യപദ്ധതികളുമായിരിക്കുമെന്നതാണ് ആശങ്ക. ചോരപ്പുഴയായി യുഎസ് വിപണി
യുഎസ് ഓഹരി വിപണിയിൽ നാസ്ഡാക് ഇന്നലെ 1.38% കൂപ്പുകുത്തി.
എസ് ആൻഡ് പി500 സൂചിക 0.30%, ഡൗ ജോൺസ് 0.25% എന്നിങ്ങനെയും താഴ്ന്നു. ഫ്യൂച്ചേഴ്സ് വിപണിയിൽ നാസ്ഡാക് 1.7% നിലംപൊത്തി.
എസ് ആൻഡ് പി500 സൂചിക 0.7%, ഡൗ ജോൺസ് 13 പോയിന്റ് എന്നിങ്ങനെയും താഴ്ന്നു. ആമസോൺ ഓഹരി 6%, ഇന്റൽ 21%, ആൽഫബെറ്റ് 12% എന്നിങ്ങനെ കൂപ്പുകുഴ്ന്നതാണ് വിപണികളെ ഉലച്ചത്.
പുറമേ എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികൾ വിൽപനസമ്മർദത്തിൽ മുങ്ങിയതും ആഘാതമായി. സെപ്റ്റംബർപാദത്തിൽ വിപണിയുടെ പ്രതീക്ഷയ്ക്കൊപ്പം നിൽക്കാത്ത മോശം പ്രവർത്തനഫലം പുറത്തുവിട്ടതും സമീപകാല ഭാവി അത്ര ശോഭനമായിരിക്കില്ലെന്ന ഈ കമ്പനികളുടെ പ്രവചനങ്ങളും വിപണിയെ വീഴ്ത്തുകയായിരുന്നു.
ആൽഫബെറ്റിന്റെ വിപണിമൂല്യത്തിൽ നിന്ന് 500 ബില്യൻ ഡോളറാണ് ഒറ്റയടിക്ക് ഒലിച്ചുപോയത്. സുമാർ 47.68 ലക്ഷം കോടി രൂപ.
പഴ്സനൽ കംപ്യൂട്ടർ വിൽപന ഇടിയുമെന്ന സ്വന്തം പ്രവചനമാണ് ഇന്റലിന്റെ ഓഹരികൾക്ക് കുരുക്കായത്. വീണു ജപ്പാനും കൊറിയയും
ടെക് ആഭിമുഖ്യമുള്ള ദക്ഷിണ കൊറിയൻ, ജാപ്പനീസ് ഓഹരി വിപണികളും യുഎസിൽ നിന്നുള്ള കാറ്റേറ്റ് വീണു.
ജാപ്പനീസ് നിക്കേയ് ഇടിഞ്ഞത് 2.67% വരെ. ദക്ഷിണ കൊറിയൻ കോസ്പി 5% കൂപ്പുകുത്തി.
സാംസങ്, എസ്കെ ഹൈനിക്സ് എന്നിവയുടെ വീഴ്ചയാണ് കൊറിയൻ വിപണിക്ക് തിരിച്ചടിയായത്. ഏഷ്യൻ വിപണികൾ പൊതുവേ നഷ്ടത്തിലേക്ക് വീണതും ക്രൂഡോയിൽ വിലക്കയറ്റവും ഇന്ത്യൻ ഓഹരി വിപണിയെ ഇന്ന് പിടിച്ചുലച്ചേക്കും.
നഷ്ടക്കാറ്റ് ഇന്ത്യയിലേക്കും; ചുവന്ന് ഗിഫ്റ്റ് നിഫ്റ്റി
ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. സെൻസെക്സ് 905 പോയിന്റും +1.24%, നിഫ്റ്റി 237 പോയിന്റുമാണ് +1.05% മുന്നേറിയത്.
നിഫ്റ്റി 22,900ന് മുകളിൽ എത്തുകയും െചയ്തു. എഫ്എംസിജി ഓഹരികളാണ് മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്.
ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി നേരിയതോതിൽ താഴ്ന്നു. സെൻസെക്സും നിഫ്റ്റിയും ഇന്ന് കരുതലോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസും കഴിഞ്ഞദിവസം സ്വപ്നതുല്യമായ ലിസ്റ്റിങ് നേട്ടവും തുടർന്ന് മുന്നേറ്റവും നടത്തുന്ന ജിയോ പ്ലാറ്റ്ഫോംസും ഇന്ന് രണ്ടാംപാദ പ്രവർത്തനഫലം പുറത്തുവിടുമെന്നത് വിപണി പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നുണ്ട്. സൺ ഫാർമ, ഭാരത് ഇലക്ട്രോണിക്സ്, ഇന്ത്യൻ ഓയിൽ, ബാങ്ക് ഓഫ് ബറോഡ, ഗെയിൽ ഇന്ത്യ, വരുൺ ബവ്റീജസ്, പിബി ഫിൻടെക്, ലോധ ഡെവലപ്പേഴ്സ്, എൽഐസി ഹൗസിങ് ഫിനാൻസ്, സൺ ടിവി നെറ്റ്വർക്ക് തുടങ്ങിയവയും ഇന്ന് പ്രവർത്തനഫലം പുറത്തുവിടും.
• വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ എഫ്പിഐ ഇന്നലെ 944 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചു. • രൂപ ഇന്നലെ ഡോളറിനെതിരെ 2 പൈസ താഴ്ന്ന് 95.26ൽ എത്തി.
ഇന്നും സമ്മർദം നേരിട്ടേക്കാം. ബൈനാൻസിൽ ഹാക്കിങ്; തകർന്ന് ബിറ്റ്കോയിനും
പ്രമുഖ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിൽ വൻ സുരക്ഷാ വീഴ്ച.
ഹാക്കിങ് സംശയത്തെ തുടർന്ന് 2.5 ബില്യന്റെ ഏകദേശം 24,000 കോടി രൂപ നിക്ഷേപ ആസ്തികൾ മരവിപ്പിച്ചു. നിക്ഷേപം പിൻവലിക്കാനും വിലക്കുണ്ട്.
It looks like Binance was just hacked for around $5.3 billion worth of assets.
The largest pieces:
$1.66 billion in USDT
17,985 $BTC, about $1.45 billion
$767m in USDC
ETH and dozens of smaller tokens follow. The total is still a small part of what Binance holds on-chain.
https://t.co/qaQUybMMlm ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ വില 77,000 ഡോളറിന് താഴേക്ക് ഇടിഞ്ഞു. 2025 നവംബറിന് ശേഷമുള്ള ഏറ്റവും മോശം വിലയാണിത്.
ഹാക്കിങ്ങിലൂടെ നിക്ഷേപകർ നേരിട്ട നഷ്ടം ബൈനാൻസ് നികത്തുമെന്നാണ് സഹസ്ഥാപകൻ യീ ഹി പറഞ്ഞത്.
ഹാക്കിങ്ങാണ് നടന്നതെന്ന് മറ്റൊരു സഹസ്ഥാപകൻ ചാങ്പെങ് സാവോ പറഞ്ഞു. ടെതർ, സർക്കിൾ എന്നീ ക്രിപ്റ്റോക്കമ്പനികളും കൂടുതൽ നഷ്ടം ഒഴിവാക്കാനായി നിക്ഷേപം മരവിപ്പിച്ചിട്ടുണ്ട്.
ചരിത്ര ഡീലിന് മോദി ബ്രസ്സൽസിലേക്ക്
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ വ്യാപാരക്കരാർ ഒപ്പുവയ്ക്കാനായി ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസ്സൽസിൽ എത്തുമെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പറഞ്ഞു. മദർ ഓഫ് ഓൾ ഡീൽസ് എന്നറിയപ്പെടുന്ന കരാർ യാഥാർഥ്യമാകുന്നത് ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും ഒരുപോലെ നേട്ടമാകും.
യുഎസ് തീരുവ ഭീഷണിയിൽ നിന്ന് ഒരുപരിധിവരെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വാസമേകുന്നതുമാണ് കരാർ എന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിന്നുള്ള 99% ഉൽപന്നങ്ങൾക്കും ഡീൽ വരുന്നതോടെ ഇയു രാജ്യങ്ങളിൽ നികുതി വട്ടപ്പൂജ്യമാകും.
ടെക്സറ്റൈൽ, ലെതർ, ജെം ആൻഡ് ജ്വല്ലറി കയറ്റുമതിക്കാർക്കാണ് കൂടുതൽ നേട്ടം കിട്ടുക. സ്വർണവില താഴേക്ക്
യുഎസിൽ പണപ്പെരുപ്പം കഴിഞ്ഞമാസം 3.6 ശതമാനമായി കൂടിയതോടെ സ്വർണവില വീണ്ടും താഴേക്ക്.
പണപ്പെരുപ്പം കൂടിയതിനാൽ യുഎസ് ഫെഡറൽ റിസർവ് ഈവർഷം അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത ശക്തമായതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡിസംബറിൽ പലിശനിരക്ക് കൂട്ടാനാണ് സാധ്യത.
രാജ്യാന്തര സ്വർണവില ഔൺസിന് 3997 ഡോളറിലേക്ക് വീണു. കേരളത്തിൽ ഇന്ന് വില കുറയാനാണ് സാധ്യത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

