പാലക്കാട്: കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ രണ്ടാം പ്രതിയായ മാർട്ടിനെ കുരുക്കുന്ന വാട്സാപ്പ് ചാറ്റ് വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
കുട്ടികളെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാമെന്ന് പ്രതി നിവേദ്യയ്ക്ക് മാർട്ടിൻ ഉറപ്പ് നൽകിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ വാഗ്ദാനത്തിന് പിന്നാലെയാണ് ഇരുവരും ചേർന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതികൾ വീട്ടിൽ നിന്ന് പുറത്തുപോയത്. ഇതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൃത്യത്തിന് ശേഷം കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് ഇരുവരും സമീപത്തെ വീടുകളിൽ അന്വേഷിച്ചതായി നടിച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

