യാത്രക്കിടെ ഇരുചക്രവാഹനത്തിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വട്ടോളിയിൽ നിന്നും പതിരിപ്പറ്റയിലേക്ക് സഞ്ചരിക്കുകയായിരുന്ന റിട്ട.
കെഎസ്ഇബി ഓവർസീയർ കെ.കെ.ചന്ദ്രൻ ആണ് വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങൾ ഇങ്ങനെ: കെ.കെ.ചന്ദ്രൻ സഞ്ചരിച്ചിരുന്ന വാഹനം പിലാച്ചേരിയിൽ എത്തിയപ്പോഴാണ് ബൈക്കിൽ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ അദ്ദേഹം വാഹനം റോഡരികിൽ നിർത്തി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. എന്നാൽ നാട്ടുകാർ എത്തുന്നതിന് മുൻപ് തന്നെ പാമ്പ് ബൈക്കിന്റെ അകത്തേക്ക് ഇഴഞ്ഞു കയറി.
തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത് അണലി വിഭാഗത്തിൽ പെട്ട
അപകടകാരിയായ പാമ്പാണെന്ന് വ്യക്തമായത്. യാത്രാവേളയിൽ ഉണ്ടായ ഈ അപ്രതീക്ഷിത സംഭവത്തിൽ പ്രദേശത്ത് ചെറിയ തോതിലുള്ള പരിഭ്രാന്തി പരന്നിരുന്നുവെങ്കിലും അപായം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാരും യാത്രക്കാരനും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

