കോട്ടായി ∙ ഭാരതപ്പുഴയിലെ മുട്ടിക്കടവ് തടയണയിൽ സുഹൃത്തിനോടൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട പതിനേഴുകാരനായി അഗ്നിരക്ഷാ സേന ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
3 ദിവസമായി തിരച്ചിൽ തുടരുന്നു. മാത്തൂർ തണ്ണീരങ്കാട് കുന്നംപറമ്പ് സബിതയുടെ മകൻ സുഗണേശ്വരനെയാണ് 19ന് ഉച്ചയോടെ കാണാതായത്.
അഗ്നിരക്ഷാസേനയുടെ ആലത്തൂർ, പാലക്കാട്, വടക്കഞ്ചേരി യൂണിറ്റുകളിലെ സ്കൂബ സംഘം ഉൾപ്പെടെ ഇന്നലെ രാവിലെ എട്ടരയോടെ പുഴയിൽ തിരച്ചിൽ തുടങ്ങി.
മൂന്നു സംഘങ്ങളായി ഭാരതപ്പുഴയിലെ മുട്ടിക്കടവ്, സത്രംകടവ്, ഞാവളംകടവ്, തോട്ടുമൊക്ക് കടവ് എന്നീ തടയണകളിലും പരിസരങ്ങളിലുമാണ് ഇന്നലെ തിരച്ചിൽ നടത്തിയത്. പുഴമധ്യേയുള്ള പാറക്കെട്ടുകൾ തിരച്ചിലിനു ബുദ്ധിമുട്ട് സൃഷ്ടിച്ചതായി സ്റ്റേഷൻ ഓഫിസർ സുൾഫി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.എ.വിനോദ്കുമാർ എന്നിവർ പറഞ്ഞു.
തടയണകൾക്കു പുറമേ മറ്റു പ്രധാന കടവുകളിലും ഇന്നലെ തിരച്ചിൽ നടത്തി.
പുഴയിലെ പത്തു കിലോമീറ്ററോളം വരുന്ന മേഖലയിൽ ഇന്നലെ വൈകിട്ട് ആറുവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയിലെ ജലനിരപ്പിൽ കുറവുണ്ടായിട്ടില്ല. അടിയൊഴുക്കും ശക്തമാണ്.
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ തീവ്രമായാൽ പുഴയിൽ വീണ്ടും ജലനിരപ്പ് ഉയരാനാണു സാധ്യത. 35 പേർ അടങ്ങുന്ന സ്കൂബ സംഘം ഇന്നും തിരച്ചിൽ തുടരും.
പഞ്ചായത്ത് അധ്യക്ഷൻ എ.സതീഷ് മൂന്നു ദിവസമായി മുഴുവൻ സമയവും തിരച്ചിലിനു നേതൃത്വം നൽകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

