ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മഴയ്ക്കൊപ്പം മിന്നലും ശക്തിയേറിയ കാറ്റും പ്രതീക്ഷിക്കാം. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ കൊറ്റംചിറ കോളനി, എംജെ മെറ്റൽസ് ഇരട്ടച്ചിറ, ഇരട്ടച്ചിറ, ഇരട്ടച്ചിറ ഇറിഗേഷൻ, വാലുങ്ങാമുറി 250, ഗാന്ധിനഗർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മാള ∙ മാളപള്ളിപ്പുറം, നെയ്തക്കുടി, കാവനാട്, അതിയാരം, കോട്ടമുറി വർക്ഷോപ്, കോട്ടയ്ക്കൽ സെന്റ് തെരേസാസ് കോളജ്, കോട്ടമുറി മിനി ഇൻഡസ്ട്രി എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
വാടാനപ്പള്ളി ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 25ന് 10.30 ന്.
സീറ്റ് ഒഴിവ്
ചാലക്കുടി ∙ ഗവ. വനിതാ ഐടിഐയിൽ ഐഎംസിയുടെ നേതൃത്വത്തിലുള്ള, കേന്ദ്ര സർക്കാർ അംഗീകാരത്തോടെ എൻഎസ്ഡിസി നടത്തുന്ന ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് എയർലൈൻ ക്യാബിൻ ക്രൂ, ഡിപ്ലോമ ഇൻ ബ്രൈഡൽ ഫാഷൻ ആൻഡ് പോർട്ട് ഫോളിയോ മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.
പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 97464 96093.
ആരോഗ്യ സർവകലാശാല ∙പരീക്ഷാ തീയതി
തൃശൂർ∙ ആരോഗ്യ സർവകലാശാല ബിഫാം ആറാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി (2017) പരീക്ഷ നവംബർ 24ന് ആരംഭിക്കും.
ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി രണ്ടാം വർഷ റഗുലർ/സപ്ലിമെന്ററി (2014, 2016), ബിഎസ്സി പെർഫ്യൂഷൻ ടെക്നോളജി മൂന്നാം വർഷ റഗുലർ/ സപ്ലിമെന്ററി (2022, 2016, 2012) പരീക്ഷകൾ ഡിസംബർ ഒന്നിനും ബിസിവിടി ഒന്നാം വർഷ (2024, 2014) റഗുലർ/സപ്ലിമെന്ററി, ബിഎഎസ്എൽപി മൂന്നാം വർഷ (2010, 2016) സപ്ലിമെന്ററി, രണ്ടാം വർഷ ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി (2014 , 2016) പരീക്ഷകൾ 3നും ആരംഭിക്കും. ∙ടൈം ടേബിൾ
രണ്ടാം വർഷ ബിഎസ്എംഎസ് (2016) സപ്ലിമെന്ററി, ഒന്നാം വർഷ ബിഎസ്എംഎസ് (2021) സപ്ലിമെന്ററി , രണ്ടാം വർഷ എംഎച്ച്എ റഗുലർ/സപ്ലിമെന്ററി മെഡിക്കൽ സൂപ്പർ സ്പെഷൽറ്റി (ഡിഎം /എംസിഎച്) സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പിഎച്ച്ഡി വാർഷിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ∙റാങ്ക് ലിസ്റ്റ്
അവസാന വർഷ ബിഡിഎസ് പാർട്ട് 2 റഗുലർ (2020) പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
www.kuhs.ac.in.
സെക്യൂരിറ്റി ഗാർഡ്
തൃശൂർ ∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നതിന് ഇന്നു 10നു സൂപ്രണ്ടിന്റെ ഓഫിസിൽ കൂടിക്കാഴ്ച നടത്തും. സൈനിക, അർധ സൈനിക, പൊലീസ്, അഗ്നിരക്ഷ, നേവി, വ്യോമസേന എന്നിവയിൽ നിന്നു വിരമിച്ചവർക്കു പങ്കെടുക്കാം.
കൂൺ കൃഷി പരിശീലനം
തൃശൂർ ∙ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ കൂൺ കൃഷി എന്ന വിഷയത്തിൽ 27ന് പരിശീലന പരിപാടി നടത്തുന്നു.
ഫീസ് 300 രൂപ. 9400483754.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

