യൂട്യൂബ് ലൈവിനിടെ യുവതിയെ അപമാനിച്ചെന്ന കേസിൽ വിവാദ യൂട്യൂബർക്ക് ആശ്വാസം. കൊച്ചിയിൽ നടന്ന കേസിൽ പ്രതിയായ യൂട്യൂബർക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
മഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർണായക ഉത്തരവ്. നേരത്തെ ഈ കേസിൽ മഞ്ചേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസിനാസ്പദമായ വീഡിയോ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ജാമ്യ ഹർജിയിൽ തീരുമാനമെടുത്തത്. പ്രസ്തുത ദൃശ്യങ്ങളിൽ നേരിട്ട് അശ്ലീലമോ ലൈംഗികച്ചുവയുള്ളതോ ആയ പരാമർശങ്ങൾ നടത്തിയതായി വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
കൂടാതെ, പ്രതിയെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

