പ്രസിദ്ധമായ ഊട്ടി പൈതൃക ട്രെയിൻ സർവീസിനായി പുതിയതായി നിർമിച്ച കോച്ചുകളുടെ ട്രയൽ റൺ നടത്തി. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയും തിരിച്ചുമാണു ട്രയൽ റൺ സംഘടിപ്പിച്ചത്.
ചെന്നൈയിലെ കോച്ച് ഫാക്ടറിയിൽ നിർമിച്ച 28 കോച്ചുകളിൽ ചിലത് ഉപയോഗിച്ചാണു പരീക്ഷണം നടത്തിയത്. വർഷങ്ങൾക്കു മുൻപു നിർമിച്ച ഈ കോച്ചുകൾ മേട്ടുപ്പാളയം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഭാരക്കൂടുതൽ കാരണം ഇവ ട്രെയിനിൽ ഘടിപ്പിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഡൽഹിയിൽ നിന്നെത്തിയ റെയിൽവേയിലെ വിദഗ്ധർ കോച്ചുകളുടെ പരമാവധി ഭാരം ഒരു ടൺ വീതം കുറച്ചതിനു ശേഷമാണു ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയത്.
പുതിയ കോച്ചുകൾ ഘടിപ്പിച്ചുള്ള ട്രെയിൻ സർവീസ് ഉടൻ തന്നെ ആരംഭിക്കുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

