പാലക്കാട് ∙ യുഡിഎഫിന് ജില്ലയിൽ നിന്ന് 5 സീറ്റുകൾ നൽകിയ പാലക്കാട് ജില്ലയ്ക്ക് മന്ത്രിമാർ ആരൊക്കെയുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനം. കോൺഗ്രസിന് നാലും മുസ്ലിംലീഗിന് ഒരു എംഎൽഎയുമാണുള്ളത്.
മന്ത്രി സ്ഥാനത്തു തിളങ്ങാനുള്ള മികവുള്ളവരാണു വിജയിച്ചവരെല്ലാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലയിൽ 2 മന്ത്രിമാർ ഉണ്ടായിരുന്നു.
തുടർച്ചയായി നാലാം തവണ മണ്ണാർക്കാട്ടുനിന്ന് വിജയിച്ച മുസ്ലിംലീഗിലെ എൻ.ഷംസുദ്ദീന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതകളേറെയാണ്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഷംസുദ്ദീൻ മന്ത്രിയാകുമെന്ന് നേരത്തെ തന്നെ പ്രചാരണം ഉണ്ടായിരുന്നു. കോൺഗ്രസിൽ വി.ടി.ബൽറാമാണ് മന്ത്രിയാകാൻ കൂടുതൽ സാധ്യതയുള്ള ഒരാൾ.
മൂന്നാം തവണ വിജയിച്ച ബൽറാം കെപിസിസി വൈസ് പ്രസിഡന്റ് കൂടിയാണ്. നിയമസഭാ പരിചയമുള്ള ബൽറാമിനെ സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കാൻ സാധ്യതയുണ്ട്.
സംവരണ മണ്ഡലമായ കോങ്ങാട്ടുനിന്നു ജയിച്ച കെ.എ.തുളസിയാണ് മന്ത്രി സ്ഥാനം ലഭിക്കാനിടയുള്ള മറ്റൊരാൾ. പുതുമുഖമാണെങ്കിലും സംഘടനാപ്രവർത്തനത്തിൽ ദീർഘകാല പരിചയമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

