മേഖലയിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട് ഗാസ മുനമ്പിന്റെയും തെക്കൻ ലബനന്റെയും ചില ഭാഗങ്ങൾ ഇസ്രയേലിനോട് കൂട്ടിച്ചേർക്കണമെന്ന ആവശ്യവുമായി ബെസാലെൽ സ്മോട്രിച്ച് രംഗത്ത്. അധിനിവേശ ഇസ്രയേൽ സൈന്യം ഈ പ്രദേശങ്ങളിൽ യുദ്ധത്തിനായി ഇറങ്ങണമെന്നും ഇസ്രയേൽ ധനമന്ത്രി കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ വാർത്താ സൈറ്റായ വൈനെറ്റിന്റെ പോഡ്കാസ്റ്റിലാണ് മന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയതെന്ന് ടെൽഅവീവ് റിപ്പോർട്ട് ചെയ്യുന്നു. ‘‘ഗാസയിലെ യെല്ലോ ലൈൻ വരെയുള്ള ഭാഗങ്ങളെങ്കിലും, ലബനനിലെ ലിതാനി നദി വരെയുള്ള പ്രദേശങ്ങളും ഇസ്രയേലിനോട് കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു യുദ്ധം എവിടെയാണോ തുടങ്ങിയത് അവിടെത്തന്നെ അവസാനിച്ചാൽ, ശത്രുക്കൾ വീണ്ടും യുദ്ധത്തിന് മുതിരുന്നത് എങ്ങനെ തടയാനാകും ?’’– ബെസാലെൽ സ്മോട്രിച്ച് ചോദിച്ചു. 2023 ഒക്ടോബർ 7 ലെ ഹമാസ് ആക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിനു ശേഷം ഇസ്രയേൽ സൈനിക നിയന്ത്രണത്തിലാക്കിയ ഗാസയിലെ പ്രദേശങ്ങളെയാണ് യെല്ലോ ലൈൻ എന്ന് വിളിക്കുന്നത്.
1967 മുതൽ ഇസ്രയേൽ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്ക് മുഴുവനായി ഇസ്രയേലിനോട് കൂട്ടിച്ചേർക്കണമെന്ന് വാദിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ നേതാവാണ് സ്മോട്രിച്ച്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും വിവിധ ഇസ്രയേലി രാഷ്ട്രീയ നേതാക്കൾ സ്വതന്ത്ര പലസ്തീൻ രാജ്യം രൂപീകരിക്കുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഒക്ടോബർ 27 ന് ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അധികാരം നിലനിർത്താൻ കടുത്ത മത്സരമാണ് നെതന്യാഹു നേരിടുന്നത്. അതേസമയം, വെസ്റ്റ് ബാങ്കിൽ യുദ്ധത്തിനായുള്ള സ്മോട്രിച്ചിന്റെ ആഹ്വാനത്തെ പലസ്തീൻ അതോറിറ്റി ശക്തമായി അപലപിച്ചു.
അദ്ദേഹത്തിന്റെ പ്രസ്താവനകൾ അധിനിവേശത്തിനും കുടിയൊഴിപ്പിക്കലിനും പരസ്യമായി ആഹ്വാനം ചെയ്യുന്നതാണ്. സ്വതന്ത്ര പലസ്തീൻ രാജ്യത്തിന്റെ സാധ്യതകളെ തകർക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പലസ്തീൻ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

