കോഴിക്കോട് ∙ ശാരീരികവും ബുദ്ധിപരവുമായ പരിമിതികളുള്ള കുട്ടികൾക്കായി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബഡ്സ് ഒളിംപിയ കായികമേളയിൽ 104 പോയിന്റോടെ വാണിമേൽ ബഡ്സ് ഓവറോൾ ചാംപ്യൻമാർ. 76 പോയിന്റോടെ മാവൂർ ബഡ്സ് സ്കൂൾ രണ്ടും 29 പോയിന്റോടെ പുതുപ്പാടി ബഡ്സ് സ്കൂൾ മൂന്നും സ്ഥാനം നേടി.മേപ്പയൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് മേള സംഘടിപ്പിച്ചത്.
ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 20 ബഡ്സ് സ്കൂളുകളിൽനിന്നും 22 ബിആർസികളിൽ നിന്നുമായി മുന്നൂറോളം പഠിതാക്കളാണ് മാറ്റുരച്ചത്.
34 ഇനങ്ങളിലായിരുന്നു മത്സരം.വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും ജില്ലാ മിഷൻ കോഓഡിനേറ്റർ പി.സി.കവിത വിതരണം ചെയ്തു. അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ പി.
സൂരജ്, എസ്.കെ. അതുൽരാജ്, പി.കെ.ആർ.
ജുബുനു, ജില്ലാ പ്രോഗ്രാം മാനേജർ ആർ.അനഘ എന്നിവർ സംബന്ധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

