കൊയിലാണ്ടി: കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചു വയസ്സുകാരൻ ദാരുണമായി മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസാം ആണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് ഈ കുട്ടി. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
ബോട്ടിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് കുട്ടി പുഴയിലേക്ക് വീഴുന്നത് കണ്ട ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ വെള്ളത്തിലിറങ്ങി തിരച്ചിൽ നടത്തുകയായിരുന്നു.
തുടർന്ന് കുട്ടിയെ കരയ്ക്കെത്തിച്ച് ഉടൻ തന്നെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികളുടെ ഭാഗമായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യമിൻ അബ്ദുള്ള ആണ് കുട്ടിയുടെ ഏക സഹോദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

