കോഴിക്കോട് ജില്ലയിലെ കാട്ടിലപീടികയിൽ എതിർദിശയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു നാലുപേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കൊയിലാണ്ടി-കോഴിക്കോട് റൂട്ടിൽ അപകടമുണ്ടായത്.
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ‘സന്നിധാൻ’ എന്ന സ്വകാര്യ ബസാണ് എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന ജീപ്പിൽ ഇടിച്ചത്. മറ്റൊരു ബസിനെ മറികടന്നെത്തിയ സ്വകാര്യ ബസ് റോഡിൽ തെറ്റായ ദിശയിലൂടെയാണ് സഞ്ചരിച്ചിരുന്നത്.
അപകടത്തിൽ ബൊളേറോ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് പരുക്കേറ്റത്. സ്വകാര്യ മൊബൈൽ സേവന കമ്പനിയിലെ ജീവനക്കാരാണ് ഇവർ.
അപകടം നടന്നയുടൻ ബസിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

