കോഴിക്കോട് ∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ലഭിച്ച 25 സീറ്റിലും മുസ്ലിം ലീഗിന് സ്ഥാനാർഥികളായി. കഴിഞ്ഞ തവണ 24 സീറ്റിൽ മത്സരിച്ച ലീഗ് ഇത്തവണ കോർപറേഷനിൽ അധികമായി ഒരു ഡിവിഷൻ കൂടി യുഡിഎഫ് സീറ്റ് ചർച്ചകൾക്കിടെ ചോദിച്ചു വാങ്ങുകയായിരുന്നു.
എന്നാൽ പ്രാദേശിക തർക്കങ്ങൾക്കിടയിൽ ഏറെ ചർച്ചകൾക്ക് ശേഷം 23 സീറ്റിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
തർക്കം തുടർന്ന പുത്തൂർ, കോവൂർ ഡിവിഷനുകൾ ഒരു ഘട്ടത്തിൽ കോൺഗ്രസിന് കൈമാറാനുളള നീക്കവും ഉണ്ടായി. ഒടുവിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മേത്തോട്ടുതാഴം വാങ്ങി പകരം കോവൂർ ഡിവിഷൻ കൈമാറുകയായിരുന്നു.
പുത്തൂരിൽ ബ്രസീലിയ ഷംസുദ്ദീനെയും മേത്തോട്ടുതാഴത്ത് ബി.പി.ഹഫ്സിയയേയുമാണ് ലീഗ് ജില്ലാ പാർലിമെന്ററി ബോർഡ് സ്ഥാനാർഥികളായി ബുധനാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ ലഭിച്ച 25 സീറ്റിലും ലീഗിന് സ്ഥാനാർഥികളായി.
മൂന്നാലിങ്കൽ, മുഖദാർ തുടങ്ങിയ ഡിവിഷനുകളിൽ തർക്കം നിലനിന്നെങ്കിലും സമവായ നീക്കങ്ങൾക്കൊടുവിൽ ആദ്യഘട്ടത്തിൽ തന്നെ ഇവിടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ലീഗ് നേതൃത്വത്തിനായിരുന്നു. സഫരി വെള്ളയിലാണ് മൂന്നാലിങ്കലിൽ സ്ഥാനാർഥിയായത്.
മുഖദാറിൽ സമവായ സ്ഥാനാർഥിയായി ടി.പി.എം. ജിഷാനെയും പ്രഖ്യാപിച്ചു.
സഫരി വെള്ളയിൽ സ്ഥാനാർഥിയായതോടെ ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെത്തുടർന്ന് മൂന്നാലിങ്കലിൽ നിലവിലെ ലീഗ് കൗൺസിലറായ കെ.റംലത്ത് പാർട്ടി വിട്ടിരുന്നു. രാഷ്ട്രീയ ജനതാദളിൽ(ആർജെഡി) ചേർന്ന റംലത്ത് ഇവിടെ എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കും.
ഇടതുമുന്നണിയിൽ ആർജെഡിയുടെ വാർഡായ മൂന്നാലിങ്കലിൽ ആർജെഡി നേതാവ് തോമസ് മാത്യുവിനെ മത്സരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ കെ.റംലത്ത് ഒപ്പമുള്ള ലീഗ് പ്രവർത്തകരുമായി ആർജെഡിയിൽ എത്തിയതോടെ തോമസ് പിൻമാറുകയും റംലത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറിന്റെ വീട്ടിലെത്തിയ റംലത്തിനെയും സഹപ്രവർത്തകരെയും പാർട്ടി പതാക നൽകി സ്വീകരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം അംഗത്വം നൽകിയത്.
∙ കോർപറേഷനിലെ മുസ്ലിം ലീഗ് സ്ഥാനാർഥികൾ
ആശിഖ് ചെലവൂർ (ചെട്ടിക്കുളം)
ജബ്ബാർ (പൂളക്കടവ്)
സാജിത ഗഫൂർ (മൂഴിക്കൽ)
സിദ്ദീഖ് മായനാട് (മായനാട്)
കവിത അരുൺ (കൊമ്മേരി)
ഷനീമ മുഹ്സിൻ (പൊക്കുന്ന്)
പി. സക്കീർ (കിണാശ്ശേരി)
അർഷുൽ അഹ്മദ് (പന്നിയങ്കര)
ആഇശാബി പാണ്ടികശാല (തിരുവണ്ണൂർ)
ശമീൽ തങ്ങൾ (അരീക്കാട്)
വി.പി.
ഇബ്റാഹീം (നല്ലളം) മുല്ലവീട്ടിൽ ബീരാൻ കോയ (കൊളത്തറ) എം.ടി.മുനീർ (കുണ്ടായിത്തോട്) കെ.കെ.സുരേഷ് (ബേപ്പൂർ – സ്വതന്ത്രൻ) സി. നൗഫൽ (അരക്കിണർ) ശ്രീകല (മാത്തോട്ടം) സൈഫുന്നിസ (പയ്യാനക്കൽ) ഫസ്ന ശംസുദ്ദീൻ (നദി നഗർ) ടി.പി.എം.
ജിഷാൻ (മുഖദാർ) ഫാത്വിമ തഹ്ലിയ (കുറ്റിച്ചിറ) എ. സഫറി (മൂന്നാലിങ്ങൽ) എൻ.പി.സൗഫിയ (വെള്ളയിൽ) എസ്.വി.
മുഹമ്മദ് ഷൗലിഖ് (പുതിയങ്ങാടി) ബ്രസീലിയ ഷംസുദ്ദീൻ(പുത്തൂർ) ബി.പി.ഹഫ്സിയ(മേത്തോട്ടുതാഴം) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

