കോഴിക്കോട് ജില്ലയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര ഇൻസ്പെക്ടർ എ.വി.
ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. തെരഞ്ഞെടുപ്പ് വേളയിലാണ് അദ്ദേഹം ഈ ചുമതലയിലേക്ക് എത്തിയത്.
നിലവിലെ സ്ഥലംമാറ്റത്തിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നും ഔദ്യോഗികമായി ചൂണ്ടിക്കാണിച്ചിട്ടില്ല. മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട
ഈ ലഹരിമരുന്ന് കേസിൽ പോലീസ് അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്. പ്രതികളായ അധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തലുകൾക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്ന കോണിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ലഹരി കൈമാറ്റങ്ങളിലും സാമ്പത്തിക ഇടപാടുകളിലും കുട്ടികളെ മറയാക്കിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, ഇത്തരം സാമ്പത്തിക ഇടപാടുകൾക്കായി വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന ഗുരുതരമായ സംശയവും നിലനിൽക്കുന്നുണ്ട്.
ഇതേത്തുടർന്ന് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മാറ്റം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

