കോഴിക്കോട് കോർപ്പറേഷനിൽ ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ നിയമവശങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഈ വിവാദവുമായി ബന്ധപ്പെട്ട് ഇതിനോടകം അഞ്ച് ഔദ്യോഗിക പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ദേശീയഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് ബിജെപി കൗൺസിലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും, യൂത്ത് കോൺഗ്രസും, ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം, മേയർ ദേശീയഗാനം ആലപിച്ച വേളയിൽ വന്ദേമാതരം അപമാനിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ബിജെപി കൗൺസിലർമാരും സിറ്റി പോലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടുണ്ട്. കോർപ്പറേഷൻ യോഗത്തിനിടയിൽ മേയർ ദേശീയഗാനം പാടിയപ്പോൾ ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുകയായിരുന്നു.
എന്നാൽ, യോഗത്തിൽ വന്ദേമാതരം ആലപിക്കുന്ന കാര്യം ബിജെപി കൗൺസിലർമാർ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

