പ്രമുഖ താരം സായ് ദുർഗ തേജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. സംവിധായകൻ രോഹിത് കെ പി ഒരുക്കുന്ന ‘സാംബരാല യേതിഗട്ട്’ എന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം 2027 ജനുവരി 12 ന് സംക്രാന്തിക്ക് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
“വിരൂപാക്ഷ”, “ബ്രോ” എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണിത്. 150 കോടി രൂപ ബജറ്റിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്.
പ്രൈംഷോ എൻ്റർടെയ്ൻമെൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
നിലവിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റിലീസ് തീയതി പ്രഖ്യാപിച്ചതോടൊപ്പം പുറത്തുവിട്ട
പുതിയ പോസ്റ്ററിൽ മാസ് അവതാരമായാണ് സായ് ദുർഗാ തേജിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായി താരം വമ്പൻ ശാരീരിക പരിവർത്തനമാണ് നടത്തിയിട്ടുള്ളത്.
അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശാരീരികമായി പ്രയത്നം ആവശ്യപ്പെടുന്ന ഒരു കഥാപാത്രമാണിത്. നേരത്തെ ചിത്രത്തിന്റെ വമ്പൻ ഫൈനൽ ഷെഡ്യൂൾ ജൂണിൽ ഹൈദരാബാദിലാണ് നടന്നത്.
20 കോടി ബഡ്ജറ്റിലാണ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ ക്ലൈമാക്സ് ചിത്രീകരിച്ചത്. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ കെവിൻ മാസ്റ്റർ ഒരുക്കിയ 18 വലിയ ആക്ഷൻ ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന 35 ദിവസത്തെ ഷെഡ്യൂളാണ് ക്ലൈമാക്സ് ചിത്രീകരണത്തിന്റെ ഭാഗമായി നടന്നത്.
പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യവിസ്മയമാണ് സംവിധായകൻ രോഹിത് സ്ക്രീനിൽ എത്തിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തുവിട്ട
“അസുര ആഗമന” ഗ്ലിമ്പ്സ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു പ്രധാന ബോളിവുഡ് താരവും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.
ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രോഹിത് കെ പി ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

