കൊച്ചി∙ റോഡ് സുരക്ഷ എന്റെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യമുയർത്തി റോട്ടറി കൊച്ചിൻ ഇന്റർനാഷനലും ക്ലാസിക് ഹോംസും ഡെക്കാത്തലോണുമായി സഹകരിച്ച് സൈക്ലത്തൺ സംഘടിപ്പിച്ചു. കളമശേരി ഡെക്കാത്തലണിൽ നിന്ന് ആരംഭിച്ച 50 കിലോമീറ്റർ സൈക്കിൾ റൈഡ് ടോം ജോസഫും ആർടിഒ സുരേഷ് കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
10 കിലോമീറ്റർ മാരത്തൺ ഫ്ലാഗ് ഓഫ് റൊട്ടേറിയൻ നോബിയും ആർടിഒ ബിജു ഐസക്കും ചേർന്ന് നിർഹിച്ചു. 5 കിലോമീറ്റർ ഓട്ടത്തിന്റെ ഫ്ലാഗ് ഓഫ് എംവിഐ വിനോദ് കുമാറും റൊട്ടേറിയൻ സുധിൻ വെള്ളങ്ങാടനും ഇന്ത്യൻ അത്ലറ്റ് ഹിരൺ കുമാറും ചേർന്ന് നിർവഹിച്ചു.
റോഡപകടങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപിച്ച് ആരംഭിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ.ജി.എൻ.
രമേശ് വീഡിയോ സന്ദേസം നൽകി. സമാപന സമ്മേളനത്തിൽ ‘ലെറ്റ് ഗോ – റോഡ് സേഫ്റ്റി, മൈ റെസ്പോൺസിബിലിറ്റി’ കാംപെയിനിന്റെ ഉദ്ഘാടനവും ചാംപ്യൻസ് ട്രോഫി വിതരണവും സിറ്റി പൊലീസ് കമ്മീഷണർ പുട്ട
വിമലാദിത്യ നിർവഹിച്ചു. റോഡ് പൊതു ഇടമാണെന്നും ഓരോരുത്തരും സ്വയം തയാറായാൽ മാത്രമേ സുരക്ഷിത യാത്ര സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പൊലീസ് സേനക്ക് റോട്ടറി നൽകുന്ന 5 ഇലക്ട്രിക് സ്കൂട്ടറുകൾ കമ്മീഷണർക്ക് ആർസിഐ പ്രസിഡന്റ് പി.മനോജ് കുമാർ കൈമാറി.
ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം തൽസമയ വീഡിയോ സന്ദേശം നൽകി. എസ്പി ആന്റ് കമാൻഡന്റ് പീറ്റർ ജാക്സൺ, ജോൺ വാൾട്ടർ, ആർടിഒ ബിജു ഐസക് എന്നിവർ ചേർന്ന് സമ്മാന വിതരണം നടത്തി.
സൈക്ലത്തൺ ചെയർമാൻ റൊട്ടേറിയൻ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

