ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ (എച്ച്പിസിഎൽ) എണ്ണക്കുഴലിൽ നിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ കവർന്ന കേസിൽ രാജസ്ഥാനിൽ 8 പേർ അറസ്റ്റിലായി. അഹമ്മദാബാദ്-രാജ്കോട്ട് ദേശീയപാതയിൽ ചില വ്യക്തികൾ ക്രൂഡ് ഓയിൽ വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഭീകരവിരുദ്ധ സംഘവും (എടിഎസ്) രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ നീക്കമാണ് വഴിതിരിവായത്.
അന്വേഷണത്തിനിടയിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിലൂടെയാണ് മറ്റ് സംഘാംഗങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. രാജസ്ഥാൻ സ്വദേശികളായ ഘനശ്യാം നോനി (54), ജയരാജസിൻഹ ചുദാസാമ (34), ഗുജറാത്തിൽ നിന്നുള്ള മുകേഷ് മമേഘ് വാൾ (44), രഞ്ജിത് ചൗരസ്യ (48), രമേഷ് താക്കൂർ (41), സുരേജി താക്കൂർ (32), മഹേഷ് താക്കൂർ (32), ഉത്തർപ്രദേശിൽനിന്നുള്ള ദിലീപ് യാദവ് (35) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ജയിലിൽ വെച്ചാണ് ഇവർ പരസ്പരം പരിചയപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ബലോത്ര ജില്ലയിലൂടെ കടന്നുപോകുന്ന എണ്ണക്കുഴലിൽ പ്രത്യേക വാൽവ് ഘടിപ്പിച്ചാണ് ഇവർ എണ്ണ ചോർത്തിയിരുന്നത്.
ബലോത്രയിലെ കലുഡി ഗ്രാമത്തിലുള്ള വിജനമായ തരിശുഭൂമിയിൽ നാലടി താഴ്ച്ചയിൽ കുഴിയെടുത്ത ശേഷമാണ് കുഴലിൽ വാൽവ് പിടിപ്പിച്ചത്. തുടർന്ന് രണ്ട് ലോറികളിലായി എണ്ണ പമ്പ് ചെയ്ത് മാറ്റുകയായിരുന്നു.
20 ടൺ ക്രൂഡ് ഓയിൽ ആണ് ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

