കേരളത്തിന്റെ ദേശീയോത്സവമായ ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റുന്നതിനുള്ള ഔദ്യോഗിക നിർദേശങ്ങൾ സമർപ്പിച്ചാൽ സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും, പ്രാചീന അനുഷ്ഠാന കലകളും, ചരിത്രപ്രധാനമായ സ്മാരകങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും തദ്ദേശ ഭരണസമിതിയുടെയും സംയുക്തമായ പിന്തുണയോടെ, വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കുന്ന സമഗ്രമായ മാസ്റ്റർ പ്ലാൻ സർക്കാരിന് സമർപ്പിച്ചാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ചടങ്ങിൽ ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പ്രമുഖ ചലച്ചിത്ര താരം ജഗദീഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അത്തച്ചമയത്തോടനുബന്ധിച്ച് ഉയർത്താനുള്ള ഔദ്യോഗിക പതാക ഹിൽപാലസിൽ നിന്നും നഗരസഭാധ്യക്ഷൻ പി.എൽ.
ബാബു ഏറ്റുവാങ്ങി. കൊച്ചി രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമദാസ് തമ്പുരാൻ ചടങ്ങിൽ പതാക കൈമാറി.
അത്താഘോഷ ജനറൽ കൺവീനർ ഇ.എസ്. രാകേഷ് പൈ യോഗത്തിൽ പ്രസംഗിച്ചു.
തുടർന്ന് നടന്ന ചെറു ഘോഷയാത്രയോടെയാണ് പതാകയും കൊടിമരവും അത്തം നഗറിൽ എത്തിച്ചത്. കൊടിമര ഘോഷയാത്രയ്ക്ക് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ചടങ്ങിന് ഫാ.റിജോ ജോർജ് കൊമരിക്കൽ നേതൃത്വം നൽകി. ഗതാഗത നിയന്ത്രണം
അത്തം ഘോഷയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറ നഗരത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

