കോഴിക്കോട്∙ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട, കാപ്പ പ്രതി കുന്നമംഗലം പെരിങ്ങളം സ്വദേശി പുൽപ്പറമ്പിൽ ഹരികൃഷ്ണ (27) നെ മോഷണ കേസിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം യശ്വന്ത്പുര എക്സ്പ്രസ് ട്രെയിൻ യാത്രക്കാരൻ ചാർജ് ചെയ്യാൻ വച്ച ഫോൺ മോഷണം നടത്തി മുങ്ങുകയായിരുന്നു.
നേരത്തെ വിവിധ കേസുകളിൽ ഉൾപ്പെട്ടതിനാൽ കാപ്പ ചുമത്തുകയായിരുന്നു. കാപ്പ നിയമം ലംഘിച്ചാണ് നഗരത്തിലെത്തിയത്.
പ്രതിക്ക് കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി കുപ്പി, കുപ്പിച്ചില്ല് ഉപയോഗിച്ച് ആക്രമണം, മൊബൈൽ ഫോൺ, സ്വർണാഭരണം, മറ്റു വില പിടിപ്പുള്ള സാധനങ്ങൾ കവർച്ച നടത്തിയതിനും, ലഹരി മരുന്നുകൾ ഉപയോഗിച്ചതിനും മറ്റുമായി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

