വടക്കഞ്ചേരി ∙ പുതുക്കോട് മേഖലയിൽ ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും കടകളിൽനിന്നും ഇ–മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി. വീടുകളിൽ നിന്നും ശേഖരിക്കുന്ന ഇ–മാലിന്യങ്ങൾ തൂക്കി കൃത്യമായ വിലയും നൽകുന്നതായി ഹരിത കർമ സേനാംഗങ്ങൾ പറഞ്ഞു.
പുതുക്കോട് പഞ്ചായത്ത് അധ്യക്ഷ ഐ.ഹസീന ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
എം.എൻ.റഫീഖ്, സെക്രട്ടറി ജെ.ഷാജി, ക്ലീൻ കേരള സെക്ടർ കോ ഓർഡിനേറ്റർ പി.വി.സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വർഷത്തിൽ രണ്ടു തവണ ഇ-മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു പതിവ്. ഇ–മാലിന്യം ശാസ്ത്രീയമായി നിർമാർജനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ സേന, കുടുംബശ്രീ, സ്കൂളുകൾ, കോളജുകൾ, റസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ ഉൾപ്പെടെ എല്ലാ കേടുവന്ന ഉപകരണങ്ങളും സ്വീകരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

