കൂത്തുപറമ്പ് ∙ പാട്യം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൂത്തുപറമ്പ് ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ കെ.എം.ജമീല അധ്യക്ഷത വഹിച്ചു. എഇഒ ടി.വി.രത്നജ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രധാനാധ്യാപിക എം.സംസ്മിത, പിടിഎ പ്രസിഡന്റ് എൻ.സുധീർ ബാബു, മദർ പിടിഎ പ്രസിഡന്റ് രോഷ്ന, എസ്എംസി ചെയർമാൻ പി.പ്രദീപൻ, പി.ഷൈജു, എം.പി.അതുൽ രാജ്, കെ.ബി.സ്മിത, കെ.പി.സജിത്ത് കുമാർ, എസ്.ആഷ്നിക, അനിൽ കുമാർ വലിയ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ജനറൽ മത്സരങ്ങൾ രാത്രിയിലും തുടരുകയാണ്. യുപി ജനറൽ വിഭാഗത്തിൽ സൗത്ത് കൂത്തുപറമ്പ് യുപി സ്കൂളും മുതിയങ്ങ ശങ്കരവിലാസം യുപി സ്കൂളും ചാംപ്യൻഷിപ് പങ്കിട്ടു. എൽപി ജനറലിൽ 5 വിദ്യാലയങ്ങൾ ചാംപ്യൻഷിപ് പങ്കിട്ടു.
എരുവട്ടി വെസ്റ്റ് എൽപി, കൂത്തുപറമ്പ് യുപി, കുറുമ്പുക്കൽ എൽപി, സെന്റ് സേവിയേഴ്സ് കോളയാട്, നിർമലഗിരി റാണിജയ് എച്ച്എസ്എസ് എന്നിവരാണ് ചാംപ്യൻഷിപ് പങ്കിട്ടത്.
അറബിക് ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പും കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളും ചാംപ്യൻഷിപ് പങ്കിട്ടു. അറബിക് യുപിയിൽ ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പും കണ്ണവം യുപിയും ശങ്കരവിലാസം യുപിയും ചാംപ്യൻഷിപ് പങ്കിട്ടപ്പോൾ എൽപി വിഭാഗത്തിൽ 7 വിദ്യാലയങ്ങൾ ചാംപ്യൻഷിപ് പങ്കിട്ടു. കണ്ണവം യുപിയും ജിഎച്ച്എസ്എസ് കൂത്തുപറമ്പും മുതിയങ്ങ മാപ്പിള എൽപിയും കൂവപ്പാടി മാപ്പിള എൽപിയും ഓലായിക്കര നോർത്ത് എൽപിയും ജിഎച്ച്എസ്എസ് കോട്ടയം മലബാറും മുതിയങ്ങ എൽപിയുമാണ് ഈ വിദ്യാലയങ്ങൾ. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് രണ്ടാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ കൂത്തുപറമ്പ് യുപിക്കാണ് ചാംപ്യൻഷിപ്. മൂര്യാട് സെൻട്രൽ യുപി രണ്ടാം സ്ഥാനം നേടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

