തിരുവനന്തപുരം: സംസ്ഥാനത്ത് സമീപകാലത്തായി അനുഭവപ്പെട്ട ശക്തമായ മഴയ്ക്ക് വഴിയൊരുക്കിയത് മുൻപുള്ള ദിവസങ്ങളിലെ കൊടുംചൂലാണെന്ന് കാലാവസ്ഥാ വിലയിരുത്തൽ.
മഴക്കുറവുള്ള ഘട്ടങ്ങളിൽ മേഘാവരണവും കുറഞ്ഞത് സൗര വികിരണം വർദ്ധിക്കാൻ കാരണമായി. ഇതേതുടർന്ന് ഭൂമി കൂടുതൽ ചൂടാകുകയും വായുവിന്റെ താപനിലയും ഈർപ്പവും ഗണ്യമായി ഉയരുകയും ചെയ്തു.
ഈ രീതിയിൽ ചൂടായ വായു ഘനീഭവിച്ച് മേഘങ്ങൾ രൂപപ്പെട്ടതും, ഇതിനോടൊപ്പം ന്യൂനമർദം പോലെയുള്ള മറ്റ് കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടി ചേർന്നതുമാണ് സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചത്. ദിവസങ്ങളോളം നീണ്ടുനിന്ന അസഹനീയമായ ചൂടിനും അന്തരീക്ഷത്തിലെ ഈർപ്പത്തിനും പിന്നാലെ പെട്ടെന്നുണ്ടാവുന്ന ശക്തമായ മഴ കേരളത്തിന് അസാധാരണമാണ്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ മേഖല, കേരളത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ന്യൂനമർദമുള്ള നീണ്ട മേഖല (ട്രഫ്), പ്രാദേശിക അന്തരീക്ഷ ചലനങ്ങൾ എന്നിവയുടെ കൂട്ടായ സ്വാധീനമാണ് കാലാവസ്ഥയിലുണ്ടായ ഈ പെട്ടെന്നുള്ള വ്യതിയാനത്തിനും ശക്തമായ മഴയ്ക്കും കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
മൺസൂൺ കാലത്തുപോലും സംസ്ഥാനത്ത് താപനില സാധാരണയിലും 4 ഡിഗ്രി വരെ ഉയർന്നിരുന്നു. ചൂടും ഈർപ്പവും ഒരേസമയം ഉയർന്നത് മഴയ്ക്ക് അനുകൂലമായ പശ്ചാത്തലമാണ് ഒരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

