ഹൃദയസംബന്ധമായി പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കു ശരിയായ പ്രാഥമിക ചികിത്സ ലഭിക്കാത്തതു മൂലം മരണപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതു തടയാൻ പുതിയ ചുവടുവെപ്പുമായി രമേഷ് പിഷാരടി എംഎൽഎ രംഗത്ത്. പാലക്കാട് നിയോജകമണ്ഡലത്തിലെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും സിപിആർ (കാർഡിയോ പൾമണറി റെസിസിറ്റേഷൻ) പരിശീലനം ലഭ്യമാക്കുന്നതിനായി ‘ഓട്ടോരക്ഷ’ പദ്ധതിക്ക് രൂപം നൽകി.
സമൂഹത്തിൽ പൊതുജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന വിഭാഗം എന്ന നിലയിലാണ് ഓട്ടോ തൊഴിലാളികളെ ഈ സുപ്രധാന പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും പരിശീലനം നേടാൻ അവസരമുണ്ടെന്ന് രമേഷ് പിഷാരടി എംഎൽഎ, കിംസ് അവൈറ്റിസ് ഹോസ്പിറ്റൽ കാർഡിയോളജിസ്റ്റ് ഡോ.ബി.ഗിരീഷ്, ഡോ.സാവിത്രി മനു, ഡോ.അനിത ജോസഫ് എന്നിവർ വ്യക്തമാക്കി.
സർട്ടിഫിക്കറ്റ് കോഴ്സ് എന്ന നിലയിൽ കിംസ് അവൈറ്റിസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലോക ഹൃദയ ദിനമായ 29നു പ്രമുഖ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

