കോഴിക്കോട്∙ ആനവണ്ടിയെ ആനന്ദ വണ്ടിയാക്കി മാറ്റി മുതിർന്ന പൗരൻമാർക്ക് സൗജന്യ ഉല്ലാസയാത്ര ഒരുക്കുകയാണ് കോർപറേഷൻ. സമന്വയ പദ്ധതിയുടെ ഭാഗമായാണ് കോർപറേഷനിലെ 75 വാർഡുകളിലെയും വയോധികർക്കായി കെഎസ്ആർടിസി ബസിൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇന്നു മുതൽ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ദിവസമായ ഇന്ന് പൂളക്കടവ് വാർഡിൽ നിന്നുള്ള 38 വയോധികരാണ് യാത്ര നടത്തുക. രാവിലെ 9.30 നു കോർപറേഷൻ ഓഫിസിനു മുൻപിൽ മേയർ ബീന ഫിലിപ് ഫ്ലാഗ് ഓഫ് ചെയ്യും. വരും ദിവസങ്ങളിൽ രാവിലെ 8 നു ബീച്ചിൽ നിന്ന് ആരംഭിച്ച് രാത്രി 8 നു ബീച്ചിൽ അവസാനിക്കുന്നതാകും ഉല്ലാസ യാത്ര.
കാപ്പാട്, ബേപ്പൂർ, കടലുണ്ടി എന്നിവിടങ്ങളെല്ലാം ഉൾപ്പെടുത്തിയ യാത്രയായിരിക്കും ഇത്.
ഒരോ വാർഡിൽ നിന്നും വയോജന ക്ലബ്ബുകളും വാർഡ് കമ്മിറ്റിയും തിരഞ്ഞെടുക്കുന്ന 38 വയോധികരെയാണ് ഉല്ലാസ യാത്രയ്ക്കു കൊണ്ടു പോകുകയെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു. വയോധികരുടെ ഉല്ലാസ യാത്രയ്ക്കുള്ള കെഎസ്ആർടിസി ബസിൽ കോഴിക്കോടിന്റെ പൈതൃക സ്ഥലങ്ങളായ തളി ക്ഷേത്രം, മിശ്കാൽ പള്ളി, മാനാഞ്ചിറ സിഎസ്ഐ പള്ളി എന്നിവയുടെയും മാനാഞ്ചിറ സ്ക്വയറിന്റെ കവാടം, മിഠായിത്തെരുവിലെ എസ്കെ സ്ക്വയർ എന്നിവയുടെയുമെല്ലാം ചിത്രം വരച്ചു മനോഹരമാക്കിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

