രാജ്യത്ത് വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ, ദാണ്ഡിയ നൃത്തച്ചടങ്ങുകളിൽ നിന്ന് മുസ്ലിം സമുദായാംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് വിഎച്ച്പി (VHP) ഉത്തരവ് പുറപ്പെടുവിച്ചു. മുംബൈയിലാണ് നവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് ഈ കർശന നിലപാട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
ഉത്സവവേദികളിൽ പ്രവേശിക്കുന്നവർ ഹിന്ദു മതവിശ്വാസികൾ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി സംഘാടകർ കർശന പരിശോധനകൾ നടത്തണമെന്നും സംഘടന നിർദ്ദേശിച്ചിട്ടുണ്ട്. പരിപാടിയിലേക്കെത്തുന്ന വ്യക്തികളുടെ ആധാർ കാർഡുകൾ പരിശോധിക്കുക, പ്രവേശന കവാടത്തിൽ വെച്ച് നെറ്റിയിൽ തിലകം ചാർത്തുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് കർശനമായ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

