ആലുവ: ദേശീയപാതയിൽ അമ്പാട്ടുകാവിൽ സ്കൂട്ടറിന് പിറകിൽ ബസിടിച്ച് ഏലൂക്കര സ്വദേശി ദാരുണമായി മരിച്ചു. ഏലൂക്കര മണപ്പുറം തെറ്റയിൽ എം.കെ.
ശശി (64) ആണ് മരണപ്പെട്ടത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന വിനീഷ് (47) പരിക്കുകളോടെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനായി മൃതദേഹം വഹിച്ചുകൊണ്ട് പോയ വാഹനത്തെ അനുഗമിച്ചു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. അമ്പാട്ടുകാവിൽ വെച്ച് സ്കൂട്ടർ യൂടേൺ എടുക്കുന്നതിനിടയിൽ, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശശിയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതനായ ശശിയുടെ ഭാര്യ: സരസ്വതി. മക്കൾ: അജിത്, അഞ്ജു.
മരുമക്കൾ: രഞ്ജിത, ഷൈൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

