പാലക്കാട് ∙ കടൽജലത്തിൽ നിന്നു ഗ്രീൻ ഹൈഡ്രജൻ നിർമിക്കുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനു ശ്രീനാരായണഗുരു ഒാപ്പൺ സർവകലാശാല റജിസ്ട്രാർ ഡോ.എ.പി.സുനിതയ്ക്ക് 1.5 കോടി രൂപയുടെ റിസർച് ഗ്രാൻഡ് ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി സീൽ ഓഫ് എക്സലൻസ് വിഭാഗത്തിലാണ് അംഗീകാരം.
പ്രകാശിക – വൈദ്യുതി വിശ്ലേഷണം വഴി ഗ്രീൻ ഹൈഡ്രജൻ നിർമിക്കാൻ കാര്യക്ഷമത കൂടിയ ഉൽപ്രേരകങ്ങൾ വികസിപ്പിക്കുക, ഭാരം കുറഞ്ഞതും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്നതുമായ ഗ്രീൻ ഹൈഡ്രജൻ നിർമാണ യൂണിറ്റുകൾ ഉണ്ടാക്കുക എന്നിവയാണു ഗവേഷണ ലക്ഷ്യങ്ങൾ.
യുകെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ പ്രഫ.ജിൻ ജോസുമായി സഹകരിച്ചാണു പ്രപ്പോസൽ തയാറാക്കിയത്. നേരത്തേ ഗവ.വിക്ടോറിയ ഭൗതികശാസ്ത്ര വിഭാഗം അധ്യാപികയായിരുന്നു.
12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

