കോഴിക്കോട്: സമീപകാലത്ത് ഉണ്ടായ വിവാദ പ്രസ്താവനകളിലെ വിമർശനങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.
വിവിധ മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്നും മുഖ്യമന്ത്രിൽ നിന്നും ഉൾപ്പെടെയുണ്ടായാ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ ആര് എതിർത്താലും അല്ലാഹുവിന്റെ ശരീഅത്ത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും തന്റെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക നിയമങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ലോകാവസാനം വരെ തുടരുമെന്നും പ്രവാചകൻ കാണിച്ചുതന്ന പാതയിലൂടെയുള്ള പ്രചാരണങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ രീതിയിൽ ശരീഅത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും കാന്തപുരം എ.പി.
അബൂബക്കർ മുസ്ലിയാർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

