മുണ്ടക്കയം ∙ ശബരിമല പാതയിൽ കണ്ണിമല വളവിൽ അപകടം ഒഴിവാക്കാൻ നടത്തുന്ന ശ്രമങ്ങൾ പാളുന്നു. അമിതവേഗത്തിലെത്തിയ ശബരിമല തീർഥാടകവാഹനം ക്രാഷ് ബാരിയർ ഇടിച്ചുതകർത്തു.
കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ ദുരന്തം വഴിമാറി.തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടത്. തിരുവണ്ണാമല സ്വദേശി മൂർത്തിയുടെ കാലിനു സാരമായി പരുക്കേറ്റു.
4 തീർഥാടകർക്കു നിസ്സാര പരുക്കുണ്ട്.അപകടം ഒഴിവാക്കാൻ വളവിനു മുകളിൽ ഇറക്കം തുടങ്ങുന്ന ഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. രാത്രി എത്തുന്ന തീർഥാടക വാഹനങ്ങൾ തടഞ്ഞുനിർത്തി മുന്നറിയിപ്പു നൽകിയാണു വിടുന്നത്.
അപകടത്തിനിടയാക്കിയ വാഹനത്തിനും മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ് പറയുന്നു.ഇതേസ്ഥലത്ത്, 2022 ഡിസംബർ 16ന് ഇവിടെയാണു 10 വയസ്സുകാരി മരിച്ചത്.
തമിഴ്നാട് സ്വദേശികളുടെ തീർഥാടക വാഹനം മറിഞ്ഞായിരുന്നു അപകടം. ഓരോ മണ്ഡലകാലത്തും 30ൽ അധികം അപകടങ്ങൾ ഇവിടെ നടക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു.എംവിഡി ക്വിക് റെസ്പോൺസ് ടീം എത്തി അപകടത്തിൽപെട്ട
ആളുകൾക്കു സഹായമേകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

