അടൂർ ∙ തിരഞ്ഞെടുപ്പു സമയത്ത് സിപിഎമ്മിന്റെ കെണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഇതു ശബരിമല സ്വർണാപഹരണ കേസ് മറച്ചു വയ്ക്കാനുള്ള തന്ത്രമാണെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. രാഹുലിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട
പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ പല നേതാക്കൻമാർ ജയിലിൽ കിടക്കുകയാണ്. ഇതിനെ വഴിമാറ്റി വിടുന്നതിനുള്ള പുതിയ തന്ത്രമാണ് രാഹുലിനെതിരെ ആരോപണം ഉയർന്ന സമയത്ത് കൊടുക്കാതിരുന്ന പരാതി ഇപ്പോൾ കൊടുത്തതിനു പിന്നിൽ.
എല്ലാ തിരഞ്ഞെടുപ്പു സമയങ്ങളിലും എതിരാളികൾക്കെതിരെ കേസുകൾ ഉണ്ടാക്കിയെടുക്കുക സിപിഎം ലക്ഷ്യമാണ്. രാഹുലിന്റെ രാജി സംബന്ധിച്ച് നേതാക്കളുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് എനിക്കു നേരെയും കള്ളക്കേസുകൾ കെട്ടിച്ചമച്ച് ജനങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയവരാണ് അവർ. ഇതെല്ലാം അനുഭവത്തിന്റെ വെളിച്ചത്തിലാണ് പറയുന്നത്.
രാഹുലിന്റെ പേരിൽ എടുത്തിരിക്കുന്ന കേസിൽ അന്വേഷണം നടത്തി കാര്യങ്ങൾ പുറത്തു കൊണ്ടുവരണം. അതല്ലാതെ പുകമറ സൃഷ്ടിച്ചു മുൻപോട്ടു പോകുന്നത് ശരിയായ കാര്യമല്ല.
ഇത്തരത്തിലുള്ള ഇരകൾ എല്ലാ കാലഘട്ടങ്ങളിലും സിപിഎമ്മിന് ലഭ്യമാകുന്നുണ്ട്.
പഴയ കാര്യങ്ങൾ നോക്കിയാൽ സിപിഎമ്മിന് കിട്ടിയിട്ടുള്ള ഇരകളെയും അവർ നടത്തിയിട്ടുള്ള പ്രചാരണങ്ങളെയും സംബന്ധിച്ച് എല്ലാവർക്കും അറിയാം. ഇരയെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പറഞ്ഞുവിട്ടത്.
ഇതെല്ലാം ഒരു നാടകമാണെന്ന് എല്ലാവർക്കുമറിയാം. ഈ നാടകം ജനങ്ങളുടെ മുൻപിൽ വിലപ്പോകില്ല.
ഇപ്പോൾ നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും കഴിയുമ്പോൾ കാര്യങ്ങൾ വ്യക്തമാകുമെന്നും അടൂർ പ്രകാശ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

