കോട്ടയം ∙ യുഎസിലെ വിദ്യാഭ്യാസ, സംരംഭകത്വ, ഗവേഷണ മേഖലകളെപ്പറ്റി യുഎസിലെ സെൻട്രൽ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. ജയൻ തോമസ് ‘അമേരിക്കൻ വിജയജാലകം’ എന്ന ടോക്ഷോ എംജി സർവകലാശാലയിൽ നടത്തി.
സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ്, ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ, ഇന്നവേഷൻ ആൻഡ് ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് സെന്റർ, ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നവേഷൻ കൗൺസിൽ എന്നിവ മലയാള മനോരമ ‘കരിയർ ഗുരു’വുമായി സഹകരിച്ചാണു പരിപാടി നടത്തിയത്. വൈസ് ചാൻസലർ ഡോ.
സി.ടി.അരവിന്ദകുമാർ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, എംജിയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് ഡീൻ പ്രഫ. കെ.ആർ.ബൈജു, ബിസിനസ് ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്റർ മാനേജർ എം.നിധീഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

