മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ ‘ഹലോ ഡിയർ’ എന്ന സിനിമയുടെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. യുവതാരനിരയിൽ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രമുഖ നിർമാതാവ് ആഷിക് ഉസ്മാൻ തന്റെ ഔദ്യോഗിക ബാനറായ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ കീഴിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത ചലച്ചിത്രകാരൻ ഡിനോയ് പൗലോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, നിർമ്മാണ കമ്പനിയുടെ ഇരുപതാമത്തെ സംരംഭം കൂടിയാണ്.
പ്രഖ്യാപന വേളയിൽ തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു ഈ കൂട്ടുകെട്ട്. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രചയിതാവുകൂടിയായ ഡിനോയ് പൗലോസ് ഇതിൽ പ്രധാന വേഷത്തിലും എത്തുന്നുണ്ട്.
തികച്ചും റൊമാന്റിക് കോമഡി പശ്ചാത്തലത്തിലാണ് ഈ ചലച്ചിത്രം ഒരുങ്ങുന്നത്. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തലമുറയുടെ കാഴ്ചപ്പാടുകളെയും ചിന്തകളെയും മുൻനിർത്തിയാണ് കഥ മുന്നോട്ട് പോകുന്നത് എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
സംഗീത് പ്രതാപ്, മമിത ബൈജു എന്നിവർക്ക് പുറമെ പ്രമുഖ നടൻ സുരേഷ് കൃഷ്ണയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഒട്ടനവധി പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന് ഈണം പകരുന്നത്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്.
അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവഹിക്കുന്നു. അരുൺ ഡി ജോസ് ആണ് കോ പ്രൊഡ്യൂസർ.
സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, കലാസംവിധാനം നിമിഷ് എം താനൂർ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ മഷർ ഹംസ എന്നിവർ നിർവഹിക്കുന്നു. രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ബിജിത്ത് ധർമ്മടം സ്റ്റിൽസ് വിഭാഗവും കൈകാര്യം ചെയ്യുന്നു.
ശിവകുമാർ പെരുമുണ്ട ഫിനാൻസ് കൺട്രോളറും സുധർമ്മൻ വള്ളിക്കുന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ചിത്രത്തിന്റെ കൊച്ചിയിലെ ചിത്രീകരണം പുരോഗമിക്കുകയാണ്. സെൻട്രൽ പിക്ചേഴ്സ് തിയേറ്ററുകളിൽ എത്തിക്കുന്ന ഈ ചിത്രത്തിന്റെ പി.ആർ.ഒ വാഴൂർ ജോസ് ആണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് നിർവഹിക്കുന്നത് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

