ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് കേരള ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും സംയുക്തമായി സംഘടിപ്പിച്ച വാക്കത്തോൺ – 2026 നടന്നു. വയോജന ആരോഗ്യത്തിന്റെ സന്ദേശവുമായി വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.
250ൽ പരം സീനിയർ സിറ്റിസൺ അംഗങ്ങളാണ് ആരോഗ്യ ബോധവൽക്കരണ ജാഥയിൽ അണിനിരന്നത്. കോട്ടയം ജില്ലയിലെ 21 സീനിയർ സിറ്റിസൺസ് യൂണിറ്റുകളിൽ നിന്നുള്ളവർ ഇതിൽ പങ്കാളികളായി.
ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിനു മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻനായർ ഫ്ലാഗ് ഓഫ് ചെയ്തു. പേരൂർ ജംക്ഷൻ, സെൻട്രൽ ജംക്ഷൻ, അതിരമ്പുഴ റോഡ്, കോടതിപ്പടി, എം.സി.റോഡ്, സെൻട്രൽ ജംക്ഷൻ ചുറ്റി പടിഞ്ഞാറെ നട
വഴി നന്ദാവനം ഓഡിറ്റോറിയത്തിൽ തന്നെ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ഡോ.വി.വി.സോമന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻനായർ (റിട്ട
ഐ.പി.എസ്) ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി മാർ സ്ലീവാ മെഡിസിറ്റി നടത്തി വരുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേഹം പറഞ്ഞു.
മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സീനിയർ സിറ്റിസൺ സമൂഹത്തിലെ അഭിവാജ്യ വിഭാഗമാണെന്നും വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിനു മാർ സ്ലീവാ മെഡിസിറ്റി മുഖ്യ പരിഗണനയാണ് നൽകുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ ജറിയാട്രിക് വകുപ്പിന്റെ സേവനങ്ങളുടെ പ്രഖ്യാപനവും നടന്നു. മുതിർന്ന പൗരന്മാർക്കു ( 60 വയസ്സിനു മുകളിൽ ഉള്ളവർക്ക്) ജറിയാട്രിക് മെഡിസിന്റെ വിഭാഗത്തിൽ ഒരു മാസം മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ കൺസൾട്ടേഷനാണ് ഇതിലൂടെ പ്രഖ്യാപിച്ചത്.
ചടങ്ങിൽ ഫ്ലോറൻസ് നൈറ്റിങ്കേൾ അവാർഡ് നേടിയ സോജ.ബേബി.കെയെ ആദരിച്ചു. മാർ സ്ലീവാ മെഡിസിറ്റി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ഫെഡറേഷൻ ജില്ല സെക്രട്ടറി പി.ജെ.ഹരികുമാർ, സംസ്ഥാന സെക്രട്ടറി ഡോ.കെ.എൻ.സോമദാസൻ, ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഫെഡറൽ ബാങ്ക് പാലാ ബ്രാഞ്ച് ഹെഡ് ജിതിൻ വി.
ജിമ്മി എന്നിവർ സംസാരിച്ചു. മാർ സ്ലീവാ മെഡിസിറ്റി അസോ.
ഡയറക്ടർമാരായ റവ. ഫാ.
ജോസ് കീരഞ്ചിറ, റവ. ഡോ ജോസഫ് കരികുളം, റവ.
ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.
ഡോ. മാത്യു ചേന്നാട്ട്, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ.
രശ്മി നായർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

