പാലാ∙ ഭർത്താവിന്റെ ചികിത്സാ ചിലവുകൾക്കായി സഹായം തേടുകയാണ് കൈകുഞ്ഞുങ്ങളുമായി ഭാര്യ റിന്റു. കുറുമൺ മറ്റത്തിൽ ജോബിൻ ജയിംസിന്റെ ചികിത്സകൾക്കായാണ് ഭാര്യ റിന്റു ഉദാരമതികളുടെ സഹായം തേടുന്നത്.
ഒന്നര മാസം മുൻപ് പാലായിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് ജോബിനു പരുക്കേറ്റത്. തലയ്ക്കു സാരമായി പരുക്കേറ്റ ജോബിന്റെ തലയോട്ടി മാറ്റി വെച്ചുള്ള ശസ്ത്രക്രിയ നടത്തി.
2 മാസത്തിനുശേഷം മാത്രമേ തലയോട് തിരിച്ചു വയ്ക്കാനാവുകയുള്ളൂ. ചികിത്സാ ചിലവിനത്തിൽ ഇപ്പോൾ തന്നെ 13 ലക്ഷത്തോളം രൂപ ആശുപത്രിയിൽ അടക്കേണ്ടതുണ്ട്.
ജോബിന്റെ ഏക വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.
ഇതും നിലച്ചതോടെ കുടുംബം ഉദാരമതികളുടെ സഹായം തേടാൻ തീരുമാനിച്ചത്. ഇതിനിടെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമ്പോൾ ഭീമമായ തുക അടയ്ക്കേണ്ട
സാഹചര്യവും ഉള്ളത്. 9-ാം ക്ലാസിലും 4-ാം ക്ലാസിലും പഠിക്കുന്ന 2 കുട്ടികളെ ചേർത്തുപിടിച്ച് മറ്റുള്ളവരുടെ സഹായം തേടുകയാണ്.
നിലവിൽ പരിസരബോധം പോലും തിരിച്ചു ലഭിക്കാതെ ആശുപത്രിയിൽ ചികിത്സയിലാണ് ജോബിൻ.
കുട്ടികളെ പഠിപ്പിക്കാനും ഒരു ജോലിക്ക് പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ് റിന്റു. 3 മാസത്തെ കൃത്യമായ പരിചരണം കൊടുത്തെങ്കിൽ മാത്രമേ എന്തെങ്കിലും സാധാരണ ജീവിതത്തിലേക്കു ജോബിനെ തിരിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളു.
തലയിൽ ഓപ്പറേഷൻ ചെയ്ത ഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണു ഡോക്ടർമാർ പറയുന്നത്. അടിയന്തര സഹായം ലഭിച്ചെങ്കിൽ മാത്രമേ മുൻപോട്ടുള്ള ചികിത്സയും മറ്റും സാധിക്കുകയുള്ളൂ.
സഹായിക്കാൻ സന്മനസുള്ളവർ ഫെഡറൽ ബാങ്കിന്റെ പാലാ അരുണാപുരം ശാഖയിലെ അക്കൗണ്ടിൽ പണം അയക്കണം.
Rintu George AC-19320100048801 IFSC FDRL0001932 Federal Bank Arunapuram Pala.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

